
55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും ബാലതാര പുരസ്കാര ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി സാംസ്‌കാരിക, സിനിമ മന്ത്രി സജിചെറിയാൻ. അർഹമായ ബാലതാരങ്ങളും സിനിമകളും ഇത്തവണ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശവും വെച്ചിട്ടുണ്ട്.
ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്ത് ആ പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പുരസ്‌കാരത്തിനായി സമർപ്പിക്കപ്പെട്ട സിനിമയ്ക്ക് നിലവാരമില്ലായിരുന്നു ജൂറിയുടെ വിലയിരുത്തൽ. ഇതേത്തുടർന്ന് മികച്ച ബാലതാരം (ആൺ) മികച്ച ബാലതാരം (പെൺ) എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരം നൽകേണ്ടെന്ന് ജൂറി തീരുമാനിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.