
വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ശൈത്യ തരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഈ മാസം 15ഓടെ ശൈത്യതരംഗമെത്തുമെന്നാണ് വിലയിരുത്തല്‍.ജമ്മു കാശ്മീരില്‍ ഹിമപാതമുണ്ടായി. ജമ്മു കാശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയ്ക്ക് സമീപത്തുള്ള ബാല്‍ട്ടാലില്‍ ഹിമപാതമുണ്ടായി.
ഹിമപാതത്തില്‍ ആര്‍ക്കും ഒരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരേന്ത്യയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 23 ട്രെയിനുകളാണ് ഇന്ന് വൈകി ഓടുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ വരുന്ന 24 മണിക്കൂറില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ അതിശൈത്യത്തിനൊപ്പം വായുമലിനീകരണവും രൂക്ഷമായി തുടരുകയാണ്.
English Summary:There will be another winter wave; Central Meteorological Department issued a warning
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.