19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 13, 2024
August 20, 2024
August 13, 2024
August 12, 2024
August 12, 2024
May 15, 2023
May 15, 2023
March 27, 2023
March 23, 2023
March 11, 2023

ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ഉണ്ടാകില്ല

Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2024 12:32 pm

ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ഉണ്ടാകില്ലഹിൻഡൻ ബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ഉണ്ടാകില്ല. ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതി ആവശ്യം സർക്കാർ അംഗീകരിക്കില്ല. ഹിൻഡൻ ബർഗിന്റേത് ഗൂഢാലോചന എന്നാണ് സർക്കാർ ആരോപണം. 

അതേസമയം അദാനി ഗ്രൂപ്പിൽ പണം എത്തിച്ച നിഴൽകമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് നിക്ഷേപം ഉണ്ടെന്ന ഹിൻഡൻബർഗ് ആരോപണം കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. വിഷയം സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് സെബിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത് വന്നു. സെബിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നെന്ന് വിമർശനം. സെബി ചെയർപേഴ്സൺ എന്തുകൊണ്ട് രാജി വെയ്ക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ടിനെ തള്ളി സെബി രംഗത്ത് വന്നു. അദാനി ഗ്രൂപ്പിന് എതിരായ ആരോപണങ്ങൾ കൃത്യമായി അന്വേഷിച്ചെന്നാണ് വിശദീകരണം. ഓഹരി വിപണിയുടെ സുതാര്യത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സെബി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കടലാസ് കമ്പനികളിൽ മാധബിയും ഭർത്താവും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഹിൻഡൻബർഗിൻ്റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ബർമുഡ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കടലാസ് കമ്പനികളിൽ ഇവർ നിക്ഷേപം നടത്തിയെന്നും ഈ കമ്പനികൾ പിന്നീട് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പങ്കാളികളായെന്നുമാണ് ഹിൻഡൻബർഗ് ആരോപിക്കുന്നത്.

Eng­lish Summary:
There will be no Joint Par­lia­men­tary Com­mit­tee inquiry into the Hin­den­burgh Report

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.