ദ്വയാർത്ഥ പ്രയോഗങ്ങൾ ഇനി ഉണ്ടാവില്ലെന്നും ഹണി റോസിനെ ഇനിയും ഉദ്ഘാടനത്തിന് വിളിക്കുമെന്നും വ്യവസായി ബോബി ചെമ്മണൂർ. സെലിബ്രിറ്റിയെ വിളിച്ചതിലൂടെയുള്ള പബ്ലിസിറ്റി ആയിരുന്നു ലക്ഷ്യം. മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല. സാങ്കേതിക പ്രശ്നം മൂലമാണ് ഇന്നലെ ജയിലിൽ നിന്ന് ഇറങ്ങാൻ കഴിയാതിരുന്നത്. ഇന്ന് രാവിലെയാണ് റിലീസ് ഓഡർ എത്തിയത്. ഇന്നലെ എത്തുമെന്ന് പറഞ്ഞെങ്കിലും ആരും എത്തിയിരുന്നില്ല. പിന്നീടാണ് സാങ്കേതിക പ്രശ്നമാണെന്ന് അറിഞ്ഞതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
കോടതിയെ ധിക്കരിച്ചിട്ടില്ല. കോടതിയോട് ബഹുമാനം മാത്രമാണുള്ളത്. ഒരാളെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തിൽ വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുകയാണെന്നും ഭാവിയിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. മറ്റു തടവുകാരുടെ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടല്ല ജയിലിൽ നിന്ന് ഇറങ്ങാതിരുന്നത്. ഒരുപാട് പേർ ചെറിയ കേസുകളിൽ അകപ്പെട്ടവരുണ്ട്. നിവരവധി പേർ സഹായം ചോദിച്ചു. ബോച്ചെ ഫാൻസ് സഹായം ചെയ്തു വരുന്നുണ്ട്. അതിന് വേണ്ടി ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പക്ഷേ ഇതിനായി ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ഇരുന്നിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.