സംസ്ഥാനത്തെ തീയേറ്ററുകളിൽ രാത്രി പത്തിന് ശേഷം ഇനി പ്രദർശനമുണ്ടാകില്ല. പുതുവർഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് നാല് ദിവസം സർക്കാർ രാത്രി നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് തീരുമാനം. കോവിഡ് കാലത്ത് അടച്ച തീയറ്ററുകൾ പലതും അടുത്തകാലത്താണ് തുറന്നത്.
ഒമിക്രോണ്‍ പശ്ചാത്തലത്തിലാണ് പുതുവർഷ ആഘോഷങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചിരുന്നു. പുതുവർഷ ആഘോഷങ്ങളും രാത്രി പത്തിന് ശേഷം വിലക്കിയിട്ടുണ്ട്.
english summary; There will be no show after midnight on fire games
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.