ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഇതില്‍ ഒന്നാമത്തെ കാരണമായി ചൂണ്ടിക്കാട്ടുന്നത് മഴമൂലമുള്ള റോഡിലെ വെള്ളവും വെളിച്ചക്കുറവുമാണ്. ഏഴ് പേര്‍ യാത്ര ചെയ്യേണ്ട വാഹനത്തില്‍ 11 പേര്‍ 11 പേര്‍ സഞ്ചരിച്ചതാണ് അടുത്ത കാരണമായി ആര്‍ടിഒ പറയുന്നത്. കുറഞ്ഞ ഡ്രൈവിംഗ് പരിചയം, വാഹനത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ കുറവ് എന്നിവയാണ് മറ്റ് കാരണങ്ങള്‍.
ഇന്നലെ രാത്രിയായിരുന്നു വണ്ടാനം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് വന്‍ അപകടം ഉണ്ടായതാണ്. അപകടത്തില്‍ 5 പേര്‍ മരണപ്പെട്ടു. 3 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.