കണ്ണിലിറ്റിക്കുന്ന മരുന്നാണെന്ന് കരുതി അബദ്ധത്തില്‍ സൂപ്പര്‍ഗ്ലൂ എടുത്ത് കണ്ണിലൊഴിച്ച് യുവതി. കണ്ടന്‍റ് ക്രിയേറ്ററായ ലിഡ് എന്ന യുവതിക്കാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. ഒരു വീഡിയോയിലൂടെയാണ് ഇവര്‍ തനിക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ച് പങ്കിട്ടത്. എന്നാല്‍ ഇതുമൂലം താൻ നേരിട്ട ബുദ്ധിമുട്ടുകളെയും വേദനകളെയും കുറിച്ചാണ് ലിഡ് പറയുന്നത്. തനിക്കുണ്ടായ അനുഭവം ടിക് ടോക്കിലൂടെയാണ് ലിഡ് പങ്കുവച്ചിരിക്കുന്നത്.
സൂപ്പര്‍ഗ്ലൂ ഒഴിച്ചയുടനെ തന്നെ ഇവര്‍ക്ക് അബദ്ധം സംഭവിച്ചു എന്ന് മനസിലായി. കണ്‍പീലികള്‍ ഉടൻ തന്നെ തമ്മില്‍ ഒട്ടിപ്പോയി. കണ്ണ് തുറക്കാനാകാത്ത അവസ്ഥ. ഒടുവില്‍ ആശുപത്രിയില്‍ പോയി. അവിടെയെത്തിയ ശേഷം പശ അലിഞ്ഞ് ഇല്ലാതാകുന്നൊരു മരുന്ന് ഡോക്ടര്‍മാര്‍ പ്രയോഗിച്ചുനോക്കിയെങ്കിലും അത് ഫലം നല്‍കിയില്ലെന്നാണ് ലിഡ് പറയുന്നത്.
ശേഷം ഒരു മെറ്റല്‍ ഉപകരണം വച്ചുതന്നെ ഡോക്ടര്‍മാര്‍ കണ്‍പീലികള്‍ വേര്‍പെടുത്തിയെടുത്ത് കണ്ണ് തുറന്നുവെന്നും ലിഡ് പറയുന്നു. ഇതിനോടകം താൻ ഒരുപാട് വേദന അനുഭവിച്ചുവെന്നും ഇവര്‍ പറയുന്നു. അതേസമയം ഭാഗ്യവശാല്‍ ഇവരുടെ കാഴ്ചയ്ക്ക് തകരാറൊന്നും സംഭവിച്ചിട്ടില്ല.
ഇനിയും ആര്‍ക്കും ഇത്തരത്തിലൊരു അപകടം സംഭവിക്കാതിരിക്കാനാണ് താനിത് പങ്കുവയ്ക്കുന്നതെന്നും ഏത് ഉത്പന്നമാണെങ്കിലും അത് ഉപയോഗിക്കുന്നതിന് മുമ്പായി തന്നെ അതിന്‍റെ ലേബല്‍ വായിച്ച് ഉറപ്പുവരുത്താൻ മറക്കരുതെന്നും ലിഡ് ഇതോടെ ഓര്‍മ്മപ്പെടുത്തുന്നു.
മുമ്പ് ഒരു യുവതി ഇതുപോലെ അബദ്ധത്തില്‍ മുടിയില്‍ തേക്കുന്ന ക്രീമിന് പകരം ഗ്ലൂ തേച്ചതോടെ അവരുടെ മുടി ഒരു ഭാഗത്ത് കട്ടയായിപ്പോവുകയും പിന്നീട് അത് നീക്കം ചെയ്യാൻ ഡോക്ടര്‍മാര്‍ ഏറെ പ്രയാസപ്പെട്ടതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
english summary; They mistakenly took superglue and put it in their eyes thinking it was an eye drops; What happened to the young woman
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.