ഓർമ്മച്ചെപ്പിൽ നിന്നും മഷിത്തണ്ടും വളപ്പൊട്ടും കുഞ്ഞു മയിൽപ്പീലിയും പെറുക്കാൻ കൂട്ടുകാർ ഒത്തുകൂടി. കോട്ടൺഹിൽ ഗവ. ഗേൾസ് ഹൈസ്കൂൾ 1984–85 വര്‍ഷത്തിലെ പത്ത് ഡി ബാച്ച് കൂട്ടുകാരാണ് 40 വർഷത്തിനിപ്പുറം സൗഹൃദം പുതുക്കാൻ ഒത്തുകൂടിയത്. പഴയ ഓര്‍മ്മകള്‍ പങ്കിട്ട് എല്ലാവരും ആവേശപൂർവം പരിപാടിയിൽ പങ്കുചേർന്നു. 46 പേരിൽ 40 പേരെയും കണ്ടെത്താനായി എന്നത് സൗഹൃദ കൂട്ടായ്മയുടെ നേട്ടമായി. ഇനിയുംകണ്ടെത്താൻ കഴിയാത്തവരെ കൂടി ചേർത്ത് വീണ്ടും ഒരുമിക്കാം എന്ന ഉറപ്പു പരസ്പരം നൽകി പിരിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.