17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 10, 2024
October 9, 2024
October 1, 2024
September 13, 2024
September 11, 2024
September 9, 2024
September 3, 2024
August 23, 2024
August 21, 2024

രാത്രിവരെ സന്തോഷത്തോടെയാണ് സംസാരിച്ചത്: കപ്പലില്‍നിന്ന് എങ്ങനെ കാണാതായെന്ന് അറിയില്ല, വിഷ്ണുവിന്റെ തിരോധാനത്തില്‍ പരാതി നല്‍കി പിതാവ്

Janayugom Webdesk
ആലപ്പുഴ
August 10, 2024 9:58 pm

കപ്പലിൽനിന്ന്​ കാണാതായ മലയാളി യുവാവിന്റെ തിരോധാനത്തിൽ ദൂരൂഹയുണ്ടെന്ന്​ പിതാവ്​ ബാബു തിരുമല. 25ദിവസം പിന്നിട്ടിട്ടും വിഷയത്തിൽ കേന്ദ്ര‑സംസ്ഥാന സർക്കാറുകള്‍ ഇടപെട്ടിട്ടില്ല. എവിടെവെച്ച്​ എന്താണ്​ സംഭവിച്ചതെന്നുപോലും അറിയില്ല. കപ്പൽ അധികൃതർ നൽകുന്നവിവരം മാത്രമാണുള്ളത്​. അതിന്റെ വിശദാംശങ്ങളറിയാൻ മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രി, എം പിമാർ, എംഎൽഎ, ജില്ലകലക്ടർ അടക്കമുള്ളവർക്ക്​ പരാതി നൽകിയിട്ടും ഇതുവരെ ഉത്തരവാദിത്തപ്പെട്ടവരിൽനിന്ന്​ ഒരുപ്രതികരണമില്ല. എന്താണ്​ സംഭവിച്ചതെന്ന്​ ഒന്ന്​ വിളിച്ചുചോദിക്കാൻപോലും ആരും തയാറായിട്ടില്ല. സത്യാവസ്ഥ പുറത്തറിയാൻ സർക്കാർ തലത്തിൽ ഇട​പെട്ട്​ പുനരന്വേഷണം വേണം. സെൻസായി മറൈൻ കമ്പനിയുടെ ചരക്ക് കപ്പലിൽ വൈപ്പിങ്​ ​ജീവനക്കാരനായ ആലപ്പുഴ പുന്നപ്ര പഞ്ചായത്ത്​ പത്താംവാർഡ്​ വൃന്ദാവനം വീട്ടിൽ ബാബു തിരുമലയുടെ ഏകമകൻ വിഷ്ണു ബാബുവിനെയാണ്​ (25) കാണാതായത്​. ജൂലൈ 17നായിരുന്നു സംഭവം. ഒഡീഷയിലെ പാരാദ്വീപ് തുറമുഖത്തുനിന്ന്​ സിങ്കപ്പൂരിലേക്ക്​ ഇന്ധനം നിറക്കാൻ ചൈനയിലേക്ക്​ പോകുന്നതിനിടെയാണ്​ സംഭവം. അന്നേദിവസം രാത്രി ഏഴിന്​ അച്ഛനും അമ്മക്കും ഫോൺ ചെയ്തിരുന്നു. 

ഫോണിൽ നെറ്റില്ലാതിരുന്നതിനാൽ ഒപ്പം ജോലിയുള്ള തമിഴ്​നാട്​ സ്വദേശി അറുമുഖന്റെ ഫോണിൽനിന്നാണ്​ വിളിച്ചത്​. ഏറെ സന്തോഷത്തോടെയാണ്​ സംസാരം അവസാനിപ്പിച്ചത്​. പിറ്റേന്ന്​ രാവിലെ കപ്പൽ അധികൃതരാണ്​ മകനെ കാണാനില്ലെന്ന വിവരം പറയുന്നത്​. എന്താണ്​ സംഭവിച്ചതെന്ന്​​ ചോദിച്ചെങ്കിലും വ്യക്തമായ വിവരംകിട്ടിയില്ല. മലയാളി ക്യാപ്​റ്റൻ വഴിവിവരങ്ങൾ തേടിയപ്പോൾ ഇന്ത്യോനേഷ്യക്കും മലേഷ്യക്കും ഇടയിലെ മലാക്കാ മലാക്കാ സ്ട്രൈറ്റിൽ വീണിട്ടുണ്ടാകുമെന്നാണ്​ വിവരം ലഭിച്ചത്​. 43 കിലോമീറ്റർ ചുറ്റളവിൽ മലേഷ്യൻ കോസ്റ്റൽ അന്വേഷണസംഘം കടലിൽ 96 മണിക്കൂർ തെരച്ചിൽ നടത്തിയെന്നും പറഞ്ഞു. നാലരമാസം മുമ്പാണ്​ നാട്ടിൽനിന്ന്​പോയ വിഷ്​ണുവിന്​​ മുംബൈ വഴിയാണ്​ കപ്പലിൽ ജോലികിട്ടിയത്.
ഇതുവരെയുള്ള ശമ്പളവും കൃത്യമായി അച്ഛന്റെ അക്കൗണ്ടിലേക്ക്​ അയച്ചിരുന്നു. വാർത്തസമ്മേളനത്തിൽ ബാബു തിരുമലയുടെ ജേഷ്ഠന്റെ മകൻ ശ്യാം ബേബി, സുഹൃത്ത്​ പ്രഭുകുമാർ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: They talked hap­pi­ly till night: not know­ing how he dis­ap­peared from the ship, his father com­plained about Vish­nu’s disappearance

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.