8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 25, 2025
March 18, 2025
February 20, 2025
February 8, 2025
February 2, 2025
January 13, 2025
January 7, 2025
January 6, 2025
January 3, 2025

സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡോ. ശാലിനി വി ആര്‍
Consultant Dermatologits and Cosmetologist SUT Hospital, Pattom
March 18, 2024 4:48 pm

വേനല്‍ കാലത്ത് എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്ന ഒരു വിഷയമാണ് സണ്‍സ്‌ക്രീന്‍. സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എങ്ങനെ ഉപയോഗിക്കണം എന്നതിനെ പറ്റിയാണ് ഈ ലേഖനം.

സാധാരണയായി നല്ല ഒരു സണ്‍സ്‌ക്രീന്‍ പാക്കറ്റിനു മുകളില്‍ ആദ്യം കാണുക broad spec­trum എന്നാകും.

എന്താണ് broad സ്‌പെക്ട്രം?

UVA & UVB (Ultra­vi­o­let A &Ultraviolet B) സൂര്യരശ്മികളില്‍ നിന്നും പൂര്‍ണ്ണ സംരക്ഷണം നല്‍കാനായി chem­i­cal and phys­i­cal ഘടകം അടങ്ങിയിട്ടുള്ള സണ്‍സ്‌ക്രീന്‍ ആണിത്. ഒരു കെമിക്കല്‍ സണ്‍സ്‌ക്രീന്‍ സൂര്യരശ്മിയെ ആഗീരണം ചെയ്ത് അതിനെ ചൂടായി പുറത്തുവിടുന്നു, അങ്ങനെ കോശങ്ങള്‍ക്ക് കേടു വരാതെ സംരക്ഷിക്കുന്നു. Cin­na­mates, Sal­i­cy­lates, Ben­zophe­none, കുടുംബത്തില്‍ വരുന്നവയാണ് സാധാരണ കെമിക്കല്‍ സണ്‍സ്‌ക്രീന്‍. ഒരു phys­i­cal ഘടകം സൂര്യരശ്മിയെ പ്രതിഫലിപ്പിച്ച് ചര്‍മ്മകോശങ്ങളെ സംരക്ഷിക്കുന്നു, Zinc oxide, Tita­ni­um diox­ide എന്നിവയാണ് phys­i­cal സണ്‍സ്‌ക്രീനുകളില്‍ കാണുന്നത്.

ഒരു സണ്‍സ്‌ക്രീനില്‍ കാണുന്ന SPF എന്താണ്?

SPF അഥവാ Sun Pro­tec­tion Fac­tor UVB റേഡിയേഷനുകളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ഇത് 15 മുതല്‍ 100 വരെയാണ് ഉണ്ടാവുക. ഇന്ത്യന്‍ ചര്‍മ്മത്തിന് SPF 30 അടങ്ങിയ സണ്‍സ്‌ക്രീന്‍ ആണ് ഉത്തമം. കാരണം, SPF 15 — 93% സംരക്ഷണം നല്‍കുമ്പോള്‍ SPF 30 — 97% വും SPF 50 — 98% വും സംരക്ഷണം നല്‍കുന്നു. Pro­tec­tion fac­tor കൂടുന്നതിനനുസരിച്ച് pro­tec­tion / സംരക്ഷണ തോതില്‍ ഉള്ള അന്തരം കുറവാണ്.

PA++ എന്താണ്?
ഇനി കാണുക PA++ എന്നാണ്. Pro­tec­tion grade of UVA അഥവാ UVA റേഡിയേഷനില്‍ നിന്നുള്ള സംരക്ഷണത്തിന്റെ തോത് എന്നാണ് അത്‌കൊണ്ട് ഉദ്ദേശിക്കുന്നത്. PA കഴിഞ്ഞ 2+ വന്നാല്‍ മിതമായ സംരക്ഷണവും (Mod­er­ate Pro­tec­tion) 3+ വന്നാല്‍ ഉയര്‍ന്ന സംരക്ഷണവും (High pro­tec­tion) 4+ വന്നാല്‍ മികച്ച സംരക്ഷണവും (Very high pro­tec­tion) ലഭിക്കും എന്നാണ് അര്‍ത്ഥം.

Water resis­tant അല്ലെങ്കില്‍ water­proof എന്നോ Sweat resis­tant എന്നോ സണ്‍സ്‌ക്രീനിന്റെ പുറത്ത് എഴുതിയിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം നനഞ്ഞാലും 40 മിനിറ്റ് കൂടി സൂര്യരശ്മിയില്‍ നിന്നും സംരക്ഷണം ലഭിക്കുമെങ്കില്‍ Water resis­tant ആണ്, 80 മിനിറ്റ് എങ്കിലും സംരക്ഷണം നിലനില്‍ക്കുമെങ്കില്‍ വാട്ടര്‍പ്രൂഫ്. ആ സമയത്തിനു ശേഷം വീണ്ടും സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടതാണ്.

ഇപ്പോള്‍ വിപണിയിലുള്ള പല സണ്‍സ്‌ക്രീനിലും Blue light fil­ter എന്നു കാണാം. നമ്മുടെ സ്‌ക്രീനില്‍ (Mobile / Com­put­er) നിന്നും വരുന്ന High ener­gy vis­i­ble light അല്ലെങ്കില്‍ Blue light നെ പ്രതിരോധിക്കുന്ന ഘടകം അടങ്ങിയിട്ടുള്ള സണ്‍സ്‌ക്രീന്‍ ആണിവ. Phys­i­cal ഘടകങ്ങളാണ് blue light ല്‍ നിന്നും സംരക്ഷണം നല്‍കുന്നത്.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

1. പ്രായം

6 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് സണ്‍സ്‌ക്രീന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. അവരെ സൂര്യതാപം ഏല്‍ക്കാതെ സംരക്ഷിക്കുകയാണ് വേണ്ടത്. അതിനു മുകളില്‍ ഉള്ളവര്‍ക്ക് Phys­i­cal സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം. മുതിര്‍ന്ന കുട്ടികള്‍ തൊട്ട് chem­i­cal സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം.

2. ചര്‍മ്മ തരം (Skin ടൈപ്പ്)

a) മുഖക്കുരു ഉള്ളവര്‍ (Oily skin) — Gel തരത്തിലുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.

b) വരണ്ട ചര്‍മ്മം ഉള്ളവര്‍ (Dry skin) — Cream, lotion തരത്തിലുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.

c) പെട്ടെന്ന് അസ്വസ്ഥമാകുന്ന ചര്‍മ്മവുള്ളവര്‍ (Sen­si­tive skin) – Phys­i­cal സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.

3. സണ്‍സ്‌ക്രീന്‍ പുരട്ടുന്നതെങ്ങനെ?

· വെയിലത്ത് പോകുന്നതിന് അരമണിക്കൂര്‍ മുമ്പ് സണ്‍സ്‌ക്രീന്‍ പുരട്ടുക. Phys­i­cal ഘടകം മാത്രമുള്ള സണ്‍സ്‌ക്രീന്‍ പുറത്ത് പോകുന്നതിന് തൊട്ട് മുമ്പ് ഇടാം.

· 3ml അല്ലെങ്കില്‍ മുക്കാല്‍ ടീസ്പൂണ്‍ സണ്‍സ്‌ക്രീന്‍ ആണ് മുഖത്തും കഴുത്തിലുമായി ഇടേണ്ടത്.

· വെയില്‍ തട്ടുന്ന എല്ലാ ഭാഗത്തും സണ്‍സ്‌ക്രീന്‍ ഇടുക, അതായത് കഴുത്ത്, കൈ, പാദത്തിന്റെ ഉപരി വശം.

· Phys­i­cal സണ്‍സ്‌ക്രീന്‍ ഒരു ലേപം (Coat­ing) പോലെ ധരിക്കുക. Chem­i­cal സണ്‍സ്‌ക്രീന്‍ നന്നായി തേച്ചുപിടിപ്പിക്കുക.

· 2 — 3 മണിക്കൂര്‍ കഴിയുമ്പോള്‍ വീണ്ടും ഇടുക. ഇതുകൂടാതെ വിയര്‍ത്താലോ നനഞ്ഞാലോ വീണ്ടും ഇടുക.

· പുറത്ത് പോകാത്തവരും സണ്‍സ്‌ക്രീന്‍ ധരിക്കുക. ഇത് ജനലില്‍ കൂടി വരുന്ന പ്രകാശം, ട്യൂബ് ലൈറ്റിന്റെ പ്രകാശം, ബ്ലൂ ലൈറ്റ് എന്നിവയില്‍ നിന്നും ചര്‍മ്മ കോശങ്ങളെ സംരക്ഷിക്കുന്നു.

ഇത്തരത്തില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് കൂടാതെ പുറത്തിറങ്ങുമ്പോള്‍ സൂര്യരശ്മികളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിനായി കുട ഉപയോഗിക്കുന്നതും, ഇളം നിറത്തിലുള്ള cot­ton വസ്ത്രങ്ങള്‍ ധരിക്കുന്നതും ശീലമാക്കുക.

Eng­lish Sum­ma­ry: Things to con­sid­er when choos­ing a sunscreen
You may also like this video

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.