
‘സ്പൂണും നാരങ്ങയും’ കളിക്ക് ഏറ്റവും മികച്ച നിയമം കൂട്ടിച്ചേർത്ത മൂന്നാം ക്ലാസ്സുകാരൻ അഹാൻ ഇന്ന് സ്പീക്കറുടെ ക്ഷണം സ്വീകരിച്ച് നിയമസഭയിലെത്തി.
മൂന്നാം ക്ലാസ് പരീക്ഷയ്ക്ക് ഇഷ്ടകളിയ്ക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിനാണ് ‘സ്പൂണും നാരങ്ങയും’ കളിയുടെ നിയമാവലിയിൽ “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” എന്ന കൊച്ച് അഹാൻ തൻ്റെ വലിയ നിയമം എഴുതിച്ചേർത്തത്. ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്കരിക്കാൻ പോന്ന സാമൂഹികബോധമുള്ള അഹാനെ ജനാധിപത്യത്തിൻ്റെ വേദിയായ നിയമസഭയിലേക്ക് ബഹു. കേരള നിയമസഭാ സ്പീക്കർ എൻ . എൻ. ഷംസീർ ക്ഷണിക്കുകയുണ്ടായി.
രാവിലെ സ്പീക്കറുടെ വസതിയിയായ നീതിയിലെത്തിയ അഹാൻ സ്പീക്കറോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് നിയമസ്സഭയിലെത്തി സഭാ നടപടികൾ കാണുകയും, സ്പീക്കറുടെ ചേംബറിലെത്തി കുറച്ചു സമയം ചിലവിടുകയും ചെയ്തു. സ്നേഹസമ്മാനങ്ങൾ നൽകിയാണ് അഹാനെ സ്പീക്കർ യാത്രയാക്കിയത്. അഹാനും സ്പീക്കറുമായുള്ള ഈ കൂടിക്കാഴ്ച, നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉയർന്നു ചിന്തിക്കാനും സമഭാവനയോടെ വളരാനുമുള്ള പ്രചോദനമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.