11 March 2026, Wednesday

Related news

March 11, 2026
March 6, 2026
March 6, 2026
March 6, 2026
February 28, 2026
February 27, 2026
February 27, 2026
February 25, 2026
February 25, 2026
February 24, 2026

രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോണ്‍ പാസ്‌വേഡ് കൈമാറാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

Janayugom Webdesk
കൊച്ചി
March 11, 2026 7:01 pm

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ മൂന്നാം ബലാത്സംഗ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് അന്വേഷണ സംഘത്തിന് കൈമാറണമെന്ന തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഫോണിലെ വിവരങ്ങൾ പരിശോധിക്കുമ്പോൾ തന്റെയോ അഭിഭാഷകന്റെയോ സാന്നിധ്യം ഉറപ്പാക്കണമെന്ന രാഹുലിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.

കേസിനെത്തുടർന്ന് രാഹുലിന്റെ രണ്ട് ഫോണുകൾ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഫോണിലെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പാസ്‌വേഡ് കൈമാറുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും രാഹുൽ കോടതിയിൽ വാദിച്ചു. കേസിൽ വിശദമായ വാദം കേട്ട ശേഷം മാത്രമേ അന്തിമ വിധി ഉണ്ടാകൂ.

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.