22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

പാര്‍ട്ടി ജില്ലാ ഓഫീസില്‍ എത്തിച്ച കുഴല്‍പ്പണം തട്ടിയെടുക്കുന്നതിലും നേതാക്കള്‍ മത്സരിച്ചെന്ന് തിരൂര്‍ സതീശ്

Janayugom Webdesk
തിരുവനന്തപുരം
November 3, 2024 11:15 am

ബിജെപി പാര്‍ട്ടി പാർട്ടി ജില്ലാ ഓഫിസിൽ എത്തിച്ച കുഴൽപ്പണം തട്ടിയെടുക്കുന്നതിലും നേതാക്കൾ മത്സരിച്ചെന്ന് ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീശ്.ഇക്കാര്യങ്ങളെല്ലാം കണക്ക് സഹിതം പുറത്തുവിടും.കൊടകര കവർച്ച നടന്നതിന് ശേഷം ധർമ്മരാജൻആദ്യം ഫോണില്‍ ബന്ധപ്പെട്ടത് കെസുരേന്ദ്രനെയും അദ്ദേഹത്തിന്റെ മകനെയുമാണെന്ന് ഓർമ്മപ്പെടുത്തി.കള്ളപ്പണക്കാരുമായി പാർട്ടി സംസ്ഥാന അധ്യക്ഷന് എന്താണ് ബന്ധമെന്നും സതീശ് ചോദിച്ചു.

പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെയാണോ കള്ളപ്പണക്കേസിൽ പിടിയിലായാൽ പ്രതികൾ ബന്ധപ്പെട്ടുന്നത്. എന്നിട്ട് അതിനെ ന്യായീകരിക്കുന്നു. കോഴിക്കോട് നിന്നും കൊണ്ടു വന്ന കള്ളപ്പണത്തിൽ ഒരു കോടി സുരേന്ദ്രൻ അടിച്ചുമാറ്റിയതായി ധർമ്മരാജൻ തന്നോട് പറഞ്ഞിട്ടുണ്ട്.പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്റെ വാദം നുണയാണെന്നും സതീശ് പറഞ്ഞു.സാമ്പത്തിക തിരിമറി നടത്തിയിട്ടില്ല. 30 വര്‍ഷമായി ബിജെപി പ്രവർത്തകനാണ്.പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ പേരിലുള്ള കേസുകള്‍ മാത്രമേ തനിക്കെതിരേ ഉള്ളൂ. വ്യക്തിപരമായ കേസുകള്‍ ഇല്ല.എന്നാൽ ഇവരുടെ എല്ലാം കള്ളപ്പണ ഇടപാടുകളും പാർട്ടിയെ വഞ്ചിച്ച വിവരങ്ങളും അറിയാം.അവ പുറത്തു വിടും.

നേരത്തെ കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.ഇതിനെതിരെ ശോഭാ സുരേന്ദ്രൻ തിടുക്കപ്പെട്ട് നടത്തിയ പത്രസമ്മേളനത്തെയുംസതീശൻ തള്ളി.ശോഭാ സുരേന്ദ്രന്‍ എന്നൊരാളുടെ പേര് താന്‍ മാധ്യമങ്ങളുടെ മുൻപിൽ പറഞ്ഞിട്ടില്ല.പിന്നെ ആർക്ക് വേണ്ടിയാണ് ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ശോഭ കള്ളം പറയുന്നത്.ശോഭയെപാർട്ടിയുടെ ജില്ലാ ഓഫീസില്‍ കടത്തരുതെന്ന് പറഞ്ഞിട്ടുള്ളയാണ് തൃശ്ശൂർ ജില്ലാ അധ്യക്ഷന്‍ അനീഷ്.പത്രസമ്മേളനം നടത്താന്‍ വരികയാണെങ്കില്‍ ഓഫീസിലേക്ക് കടത്തരുത്. മുറി പൂട്ടിയിട്ടോ എന്ന് തന്നോടു പറഞ്ഞിട്ടുണ്ട്.

എന്നാല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആയ അവരോട് ഓഫീസിലേക്ക് കടക്കരുത് എന്ന് പറയാന്‍ തനിക്ക് സാധിക്കില്ലെന്ന് പറഞ്ഞു. ഇപ്പോൾ അവരെ ആരോ ഭയന്ന് കളത്തിൽ ഇറക്കിയിരിക്കയാണ്.പണം എത്തിച്ചെന്ന് മാത്രം പറഞ്ഞപ്പോൾ ജില്ലാ അധ്യക്ഷനും സംസ്ഥാന അധ്യക്ഷനും എന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമിച്ചത്. പണം വന്നോ എന്ന കാര്യത്തിൽ ഇതുവരെ മറുപടി പറഞ്ഞില്ല. എത്ര പണം വന്നുവെന്നും ആരെല്ലാം ഉപയോഗിച്ചു എന്നൊക്കെ വെളിപ്പെടുത്തിയാൽ ഒരുപാട് കാര്യങ്ങൾ ഇവർ പറയേണ്ടിവരുമെന്നും സതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.