24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

പതിമൂന്നുകാരിയെ ലഹരി വില്‍പനയ്ക്ക് ഉപയോഗിച്ചു; കേസ് പ്രത്യേക സംഘം അന്വേഷിക്കും

Janayugom Webdesk
കണ്ണൂര്‍
December 8, 2022 9:07 am

വടകര അഴിയൂരില്‍ പതിമൂന്ന് കാരിയെ ലഹരി വില്പനയ്ക്ക് ഉപയോഗിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. വടകര ഡി വൈ എസ് പി ക്കാണ് അന്വേഷണ ചുമതല നല്‍കിയത്. കേസ് എക്‌സൈസും വിശദമായി അന്വേഷിക്കുന്നു. പൊലീസ് പെണ്‍കുട്ടിയില്‍ നിന്ന് വീണ്ടും മൊഴിയെടുത്തു.ബുധനാഴ്ച ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി അദ്ധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഹരി സംബന്ധിച്ച് കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും സ്‌കൂളിലും പരിസരത്തും ബോധവല്‍ക്കരണം നടത്താനും എക്‌സൈസ് തീരുമാനിച്ചു. 

വൈകിട്ട് അഴിയൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമൈന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തുക. കേസ് അന്വേഷണത്തിന് റൂറല്‍ എസ് പി പ്രത്യേക സംഘത്തെ നിയോഗിച്ചു. വടകര ഡി വൈ എസ് പി ആര്‍ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. ലഹരി മാഫിയക്കെതിരെ കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

Eng­lish Summary:Thirteen-year-old girl used to sell drugs; A spe­cial team will inves­ti­gate the case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.