9 February 2026, Monday

Related news

February 1, 2026
January 31, 2026
January 30, 2026
January 29, 2026
January 29, 2026
January 28, 2026
January 28, 2026
January 28, 2026
January 24, 2026
January 24, 2026

പതിമൂന്നുകാരിയെ പീഡിപ്പിച്ചു; പതിനെട്ടുകാരന് 30 വർഷം കഠിന തടവ്

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
June 29, 2025 4:30 pm

സമൂഹമാധ്യമം വഴി പരിചയപ്പെട്ട 13 വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ 18 വയസ്സുകാരന് 30 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്സോ കോടതി. കൊല്ലം ഉമയന്നൂർ പേരേയം മാഞ്ഞാലിമുക്ക് കിഴക്കേതിൽ വീട്ടിൽ അഫ്‌സലിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.

2024‑ലായിരുന്നു സംഭവം. പെൺകുട്ടിയുടെ എട്ടുവയസ്സുള്ള അനുജത്തി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. അനുജത്തി നിലവിളിച്ചെങ്കിലും അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പേരൂർക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായിരുന്ന വി സൈജുനാഥ്, ജി അരുൺ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. 

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.