
തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറും, ബിജെപി നേതാവുമായ തിരുമല അനിലിന്റെ മരണത്തില്‍ ബിജെപി നേതാക്കളുടെ അടക്കം കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം.ജില്ലാ ഫാം ടൂർ കോപറേറ്റിവ് സൊസൈറ്റിയുടെ ഭാരവാഹികൾ, നിക്ഷേപകർ, അനിലിന്റെ സഹപ്രവർത്തകർ, ബിജെപി നേതാക്കൾ എന്നിവരുടെ മൊഴികളാണ് ഇനി രേഖപ്പെടുത്താനുള്ളത്. ഒപ്പം സഹകരണ വകുപ്പിൽ നിന്ന് ഓഡിറ്റ് റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും പരിശോധിച്ചുവരികയാണ്. ശേഷമാണ് സാമ്പത്തിക ബാധ്യത സംബന്ധിച്ച അന്വേഷണം ആരംഭിക്കുക.
ഇതിന് മുൻപ് എല്ലാ മൊഴികളും രേഖപ്പെടുത്തുകയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അനിലിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.അനിലിന്റെ മരണം വ്യക്തിപരമായ കാരണങ്ങൾ കൊണ്ടല്ല, സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയും മാനസിക സമ്മർദവുമാണ് കാരണമെന്നായിരുന്നു ഭാര്യ ആശയുടെ പ്രതികരണം. ആവശ്യമെങ്കിൽ വീണ്ടും കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുമെന്നും കന്റോൻമെന്റ് എസിപി അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.