
ബിജെപി നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ തിരുമല അനിലിന്റെ ആത്മഹത്യക്ക് പിന്നില്‍ ബാങ്കില്‍ നിന്നും എടുത്ത പണം എടുത്തവര്‍ തിരിച്ചടയ്ക്കാത്തതാണ് കാരണം. ആളുകള്‍ പണം തിരിച്ചടയ്ക്കാത്തത് അനിലിനെ സമ്മര്‍ദ്ദത്തിലാക്കി. ബാങ്കിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ബിജെപി നേതാക്കള്‍ക്ക് പങ്കുുണ്ടെന്ന് സൂചനനിരവധി ബിജെപി നേതാക്കൾ വായ്പ കൈപ്പറ്റിയതായി പറയപ്പെടുന്നു.
പണം തിരിച്ചടക്കാത്തത് അനിലിനെ സമ്മർദ്ദത്തിലാക്കി. ബിജെപി കൗൺസിലർമാരും വായ്പ തിരിച്ചടച്ചില്ല.ഒരു വനിതാ കൗൺസിലർ ലക്ഷങ്ങൾ നൽകാനുണ്ട്. ആത്മഹത്യയ്ക്ക് തലേ ദിവസവും പണം നൽകാൻ അനിൽ ആവശ്യപ്പെട്ടു. വനിതാ കൗൺസിലർ അനിലിന്റെ അപേക്ഷ തള്ളി. ബിജെപിയുടെ ഒരു ഏരിയാനേതാവും ലക്ഷങ്ങൾ നൽകാൻ ഉണ്ട്. അനിലിനെ തഴഞ്ഞത് ഏറ്റവും അടുപ്പമുള്ള നേതാക്കളെെന്നും പറയപ്പെടുന്നു.ബാധ്യത തീർക്കാൻ അനിൽ നേതാക്കളുടെ കാലു പിടിച്ചു. വായ്പ എടുത്ത നേതാക്കളും ബിജെപിയും കയ്യൊഴിഞ്ഞു. ഇതിനെ തുടർന്നാണ് അനില്‍ ആത്മഹത്യ ചെയ്തതെന്നു പറയപ്പെടുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.