17 February 2026, Tuesday

Related news

February 14, 2026
February 10, 2026
February 9, 2026
February 2, 2026
February 2, 2026
February 1, 2026
January 31, 2026
January 31, 2026
January 31, 2026
January 30, 2026

തിരുമല അനിലിന്റെ ആത്മഹത്യ: അദ്ദേഹം പ്രസിഡന്റായിരുന്ന സഹകരണസംഘത്തിന് പൊലീസ് നോട്ടീസ്

Janayugom Webdesk
തിരുവനന്തപുരം
September 24, 2025 2:55 pm

തിരുവനന്തപുരം തിരുമലയില്‍ ആത്മഹത്യ ചെയ്ത തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ കൂടിയായ അനില്‍കുമാര്‍ (തിരുമല അനില്‍) പ്രസിഡന്റായിരുന്ന സഹകരണസംഘത്തിന് പൊലീസ് നോട്ടീസ് സഹകരണ സംഘത്തിലെ ഡയറക്ടർ ബോർഡിലെ വിശദാംശങ്ങളും ഓ‍ഡിറ്റ് റിപ്പോർട്ടും ആവശ്യപ്പെട്ടാണ് സംഘം സെക്രട്ടറിക്ക് പൊലീസ് നോട്ടീസ് നൽകിയത്. അന്വേഷണം കന്‍റോണ്‍മെന്‍റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. 15 വ‍ർഷത്തോളം അനിൽകുമാർ പ്രസിഡൻറായിരുന്നു സഹകരണ സംഘത്തിന് ആറു കോടിയുടെ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ചട്ടവിരുദ്ധമായ വായ്പയും ശമ്പളവും നിയമനവും നൽകിയതിലൂടെ കോടികളുടെ നഷ്ടം സംഭവിച്ചുവെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്.

നിക്ഷേപകർ പണം ആവശ്യപ്പെട്ട എത്തിയതോടെ മടക്കി കൊടുക്കാൻ കഴിയാതെ വന്നത് അനിലിനെ മാനസിക സംഘർഷത്തിലാക്കിയെന്നാണ് സുഹൃത്തുക്കള്‍ പൂജപ്പുര പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. സംഘത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന വ്യക്തമായതോടെ ഇതിലേക്കും അന്വേഷണം നീങ്ങുകയാണ്. സംഘത്തിലെ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങള്‍, സാമ്പത്തിക നില സംബന്ധിച്ച് ഓഡിറ്റ് റിപ്പോർട്ട് എന്നിവയാണ് ഇപ്പോള്‍ തേടിയിരിക്കുന്നത്. എന്നാൽ, സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് പ്രത്യേക അന്വേഷണം വേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്. നിക്ഷേപകരോ സഹകരണ വകുപ്പോ പരാതി നൽകിയാൽ തമ്പാനൂർ പൊലീസ് പ്രത്യേകം കേസെടുക്കേണ്ടിവരും.

സംഘം സ്ഥിതി ചെയ്യുന്നത് തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. സഹകരണ സംഘത്തിന് പ്രതിസന്ധിയുണ്ടായിരുന്നോ എന്നും അതിലൂടെ ആരെങ്കിലും അനിലിനെ മാനസികമായി സമ്മർദ്ദനത്തിലാക്കിയോ എന്നുമാണ് നിലവിൽ നടക്കുന്ന അന്വേഷണം. പൂജപ്പുര പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഫയൽ ഇന്ന് കന്‍റോന്‍മെന്‍റ് അസി.കമ്മീഷണർക്ക് കൈമാറും. അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തുള്ള പ്രത്യേക സംഘമാണ് ഇനി കേസന്വേഷിക്കുന്നത്. അനിലിന്റെ കുടുംബാംഗങ്ങളുടെ മൊഴി ഇനി രേഖപ്പെടുത്തും. ബിജെപി നേതാക്കളും പ്രവർത്തകരുമെടുത്ത വായ്പ തിരിച്ചക്കടക്കാനാകാതെ സംഘത്തെ പ്രതിസന്ധിലാക്കിയെന്നാണ് ആരോപണം. അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറാനുള്ള സാധ്യതയമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.