
മധുര തിരുപംകുണ്ട്രം മലയിലെ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക് സമീപമുള്ള ദീപസ്തംഭത്തില്‍ കാര്‍ത്തിക വിളിക്ക് തെളിയിക്കാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ് എസ് സുന്ദര്‍ വിഷയത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ പരിഗണിക്കാതെ കോടതി വിധി പുറപ്പെടുവിച്ചത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
തിടുക്കപ്പെട്ട് പുറപ്പെടുവിച്ച ഇത്തരമൊരു വിധി സംസ്ഥാനത്തുടനീളം സാമുദായിക സംഘർഷത്തിനും സമാധാനാന്തരീക്ഷം തകരുന്നതിനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രശ്നങ്ങൾ വസ്തുനിഷ്ഠമായി കണ്ട് പരിഹാരമുണ്ടാക്കുന്നതിന് പകരം ചില ജഡ്ജിമാർ പക്ഷം ചേർന്ന് തീരുമാനമെടുക്കുകയാണ്.തിരുപരംകുണ്ട്രം കുന്നിന് മുകളിൽ ഇത്തരമൊരു ആചാരമോ അനുഷ്ഠാനമോ നിലനിന്നിരുന്നില്ലെന്ന് വ്യക്തമായതാണ്.ക്ഷേത്ര അധികൃതർ പോലും എതിർത്തിട്ടും പുതിയൊരു ആചാരം സൃഷ്ടിക്കാൻ കോടതി എങ്ങനെയാണ് അനുമതി നൽകുകയെന്നും
അദ്ദേഹം ചോദിച്ചു. ദർഗയ്ക്ക് നടുവിലുള്ള ദീപത്തൂൺ ഹൈന്ദവ ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അത് ദിഗംബര ജൈന സന്യാസിമാർ ഉപയോഗിച്ചിരുന്ന സ്തംഭമാണെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പതിറ്റാണ്ടുകളായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ദീപമണ്ഡപത്തിലാണ് വിളക്ക് തെളിയിച്ചു വരുന്നത്. ഈ വസ്തുതകൾ അവഗണിച്ചാണ് ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ ദർഗയ്ക്ക് സമീപം ദീപം തെളിയിക്കാൻ ഉത്തരവിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.