9 February 2026, Monday

Related news

February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 3, 2026
January 25, 2026
January 19, 2026
January 17, 2026
January 17, 2026
January 16, 2026

തിരുവല്ലയില്‍ സ്പായിലെത്തി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസ് : മൂന്നാം പ്രതിയും പിടിയില്‍

Janayugom Webdesk
പത്തനംതിട്ട
February 9, 2026 8:06 am

തിരുവല്ലയില്‍ കഴിഞ്ഞ ദിസവം സ്പായിലെത്തി ജീവനക്കാരിയെ കാപ്പാ കേസ് പ്രതി ഉള്‍പ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്ത കേസില്‍ മൂന്നാം പ്രതിയും പിടിയില്‍. തിരുവല്ല നിരണം കോതേരില്‍ വീട്ടില്‍ വരുണ്‍ കുമാര്‍ ആണ് പിടിയിലായത്. ആലുവായില്‍ നിന്നാണ് വരുണിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയതെ ഇയാള്‍ക്ക് 36വയസുണ്ട്. ഇന്നു പുലര്‍ച്ചെ ആറുമണിയോടെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. 

ആറ് പ്രതികൾ ഉള്ള കേസിൽ രണ്ടു പ്രതികൾ റിമാൻഡിൽ ആണ്. മറ്റൊരു പ്രതി കൂടി പൊലീസിന്റെ വലയിലായതായ സൂചനകൾ ലഭിക്കുന്നുണ്ട്. രണ്ടു പ്രതികൾ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. ഈ മാസം ഒന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ആറംഗ സംഘം സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ഉപദ്രവിക്കുകയായിരുന്നു. കാപ്പാ കേസ് പ്രതിയായ മരണ സുബിൻ കത്തിമുനയിൽ നിർത്തിയാണ് യുവതിയെ പീഡിപ്പിച്ചത്.ക്വട്ടേഷൻ കിട്ടിയിട്ടാണ് താൻ വന്നതെന്ന് സുബിൻ പറഞ്ഞതായും സ്പായിലെ മറ്റൊരു ജീവനക്കാരി ഇതിന് ഒത്താശ ചെയ്തതായും അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.