20 February 2026, Friday

Related news

February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 12, 2026
February 10, 2026
February 7, 2026

തിരുവനന്തപുരത്ത് ആറു വയസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വര്‍ഷം കഠിനതടവും പിഴയും

Janayugom Webdesk
തിരുവനന്തപുരം
October 19, 2023 5:31 pm

തിരുവനന്തപുരത്ത് ആറു വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. കൊല്ലം പാരിപ്പള്ളി കിഴക്കേനില മിഥുന്‍ ഭവനത്തില്‍ മിഥുനെ(26)യാണ് ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടെതാണ് വിധി.

പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടി വരും. ഒപ്പം തന്നെ പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. കുട്ടിക്ക് ലീഗല്‍ സര്‍വീസസ് അതോറിട്ടി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 2021 നവംബര്‍ 30നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയശേഷം പീഡിപ്പിക്കുകയായിരുന്നു. അമ്മ ബഹളം വെച്ചെങ്കിലും പ്രതി കുട്ടിയെ വിടാന്‍ കൂട്ടാക്കിയില്ല. അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ കുട്ടിയെ വീട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു. എറിഞ്ഞതിനെത്തുടർന്ന് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 

Eng­lish Summary:Thiruvananthapuram 6‑year-old girl molest­ed at home; 20 years rig­or­ous impris­on­ment and fine for the accused
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.