22 January 2026, Thursday

Related news

January 20, 2026
January 20, 2026
January 18, 2026
January 14, 2026
January 12, 2026
January 12, 2026
December 20, 2025
December 19, 2025
December 11, 2025
December 6, 2025

തിരുവനന്തപുരം- ബേക്കല്‍ ദേശീയ ജലപാത യാഥാര്‍ത്ഥ്യമാകുന്നതോടെ വിനോദസഞ്ചാരമേഖലയില്‍ കൂടുതല്‍പേരെ ആകര്‍ഷിക്കുമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 13, 2024 10:07 am

തിരുവനന്തപുരം-ബേക്കല്‍ ദേശീയ ജയപാത യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖല കൂടുതല്‍പേരെ ആകര്‍ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്രയും ദൂരം ബോട്ടില്‍ യാത്ര ചെയ്യാന്‍ വിദേശികള്‍ക്കടക്കം താല്‍പര്യമുണ്ടാകും. പാതയിലെ പല സ്ഥലങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറും 

616 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് തിരുവനന്തപുരം- ബേക്കല്‍ ജലപാതയ്ക്കുള്ളത്. ജലപാതയുടെ ഭാഗമായി കൃത്രിമ കനാലുകൾ നിർമിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആശങ്കയ്‍ക്ക് അടിസ്ഥാനമില്ല. 

സ്ഥലമേറ്റെടുക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്‌. ആരെയും ബുദ്ധിമുട്ടിക്കാതെ എല്ലാവർക്കും സ്വീകാര്യമായ പാക്കേജ് സർക്കാർ നടപ്പാക്കുകയാണ്‌.ദേശീയ ജലപാതയുടെ നിലവിൽ നടക്കുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ 85 കിലോമീറ്ററിൽ വിവിധ കനാലുകൾ വികസിപ്പിക്കുകയും പാലങ്ങൾ പുനർനിർമിക്കുകയും ചെയ്യും. 2025ൽ ഇത്‌ ഗതാഗതയോഗ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മാഹി–വളപട്ടണം, നീലേശ്വരം–ബേക്കൽ എന്നിവി‌ടങ്ങളിൽ പുതിയ കനാലുകൾ നിർമിക്കുന്നതിനുള്ള ഭൂമി രണ്ടാംഘട്ടത്തിൽ ഏറ്റെടുക്കും. മൂന്നാംഘട്ടത്തിൽ കോഴിക്കോട് കനാൽ സിറ്റി പ്രോജക്ട് ഉൾപ്പെടെ 61 കിലോമീറ്റർ ദൂരത്തിൽ കനാൽ നിർമാണവും ഫീഡർ കനാലുകളുടെ വികസനവും പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍ അഭിപ്രായപ്പെട്ടു

Eng­lish Summary:
Thiru­vanan­tha­pu­ram-Bakal Nation­al Water­way will attract more peo­ple in the tourism sec­tor, said the Chief Minister

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.