10 March 2026, Tuesday

Related news

March 10, 2026
March 9, 2026
March 9, 2026
March 9, 2026
March 8, 2026
March 7, 2026
March 7, 2026
March 6, 2026
March 4, 2026
March 4, 2026

തിരുവനന്തപുരം സെൻട്രൽ സീറ്റ് സിഎംപിക്ക്; സിപി ജോണിന് എതിരെ പോസ്റ്റർ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

Janayugom Webdesk
തിരുവനന്തപുരം 
March 10, 2026 9:59 am

തിരുവനന്തപുരം സെൻട്രൽ സീറ്റ് സിഎംപിക്ക് നൽകുന്നതിനെതിരെ പ്രതിഷേധം ശക്തം. ആളില്ലാത്ത സിഎംപിയുടെ സിപി ജോണിന് സീറ്റ് നൽകരുത് എന്ന് ആവശ്യപ്പെട്ട് പല സ്ഥലങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപെട്ടു. സീറ്റ് സി പി ജോണിന് നൽകാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കോൺഗ്രസ് വിജയിച്ച മണ്ഡലമാണിതെന്നും, അതിനാൽ സീറ്റ് ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കരുതെന്നുമാണ് പ്രാദേശിക നേതാക്കളുടെ ആവശ്യം. 

മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാക്കളെ അവഗണിച്ച് പുറത്തുനിന്നൊരാളെ സ്ഥാനാർത്ഥിയാക്കുന്നത് തിരിച്ചടിയാകുമെന്നും പ്രവർത്തകർ ഭയപ്പെടുന്നു. തിരുവനന്തപുരം ഡിസിസി ഓഫീസിനു മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്ററുകൾ വന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് തിരുവനന്തപുരം സെൻട്രൽ സീറ്റ് സിപി ജോണിന് നൽകണമെന്ന് വാശി പിടിക്കുന്നത്. വി എസ് ശിവകുമാർ, കെ എസ് ശബരിനാഥൻ, മണക്കാട് സുരേഷ്, ശരത് ചന്ദ്ര പ്രസാദ് ഉൾപ്പെടെ നേതാക്കൾ ഇതിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.