4 March 2026, Wednesday

Related news

March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് : കെ എസ് ശബരീനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി മുരളീധരനും, സണ്ണിജോസഫും തര്‍ക്കം

സ്ഥാനാര്‍ത്ഥിയാകുമെന്ന് മുരളീധരന്‍ ; താന്‍ അറിഞ്ഞില്ലെന്ന് സണ്ണിജോസഫ്
Janayugom Webdesk
തിരുവനന്തപുരം
November 2, 2025 1:03 pm

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ കൂടിയായ കെ എസ് ശബരീനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കെ പി സിസി പ്രസിഡന്റ് സണ്ണിജോസഫും, മുന്‍ പ്രസിഡന്റ് കെ മുരളീധരനും വ്യത്യസ്ത പ്രതികരണവുമായി രംഗത്ത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശബരിനാഥ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന കെ മുരളീധരന്‍ ഒരു സ്വകാര്യ ചാനലിനോട് അഭിപ്രായപ്പെട്ടു.

എന്നാല്‍ അങ്ങനെയൊരു കാര്യം താന്‍ അറിഞ്ഞില്ലന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് പറയുന്നത്. കെപിസിസിയുടെ പ്രസിഡന്റായ താന്‍ അറിയാത്ത കാര്യമാണ് ശബരിയുടെ സ്ഥാനാര്‍ത്ഥിത്വം . ഇത്തരം കാര്യങ്ങള്‍ തിരുവനന്തപുരത്ത് തീരുമാനിച്ചുകൊളളുമെന്നും അദ്ദേഹം പറഞ്ഞു.

കവടിയാർ വാർഡിൽ ശബരീനാഥൻ മത്സരിക്കുമെന്നായിരുന്നു മുരളീധരൻ അറിയിച്ചിരുന്നത്. കോർപ്പറേഷനിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും പട്ടിക ഉടന്‍ പുറത്തുവിടുമെന്നും അദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് ശബരീനാഥന്റെ സ്ഥാനാർഥിത്വത്തിൽ കെപിസിസി പ്രസിഡന്റ് പ്രതികരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.