10 December 2025, Wednesday

Related news

December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025

തിരുവനന്തപുരം ജില്ലാ സമ്മേളനം സമാപിച്ചു; മാങ്കോട് രാധാകൃഷ്ണന്‍ സെക്രട്ടറി

Janayugom Webdesk
തിരുവനന്തപുരം
August 9, 2025 8:55 pm

സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി മാങ്കോട് രാധാകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. ബാലവേദിയിലൂടെ പൊതുരംഗത്തെത്തിയ മാങ്കോട് രാധാകൃഷ്ണൻ വിദ്യാർത്ഥി യുവജന നേതാവായി ദീർഘകാലം പ്രവർത്തിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റും 12 വർഷക്കാലം സിപിഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറിയും ആയിരുന്നു. 1994 മുതൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി. 2001 മുതൽ 2011 വരെ നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു. നിയമസഭയുടെ പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു. ഭാര്യ എസ് പ്രിജി കുമാരി. മക്കൾ അഞ്ജന കൃഷ്ണൻ, ഗോപിക കൃഷ്ണൻ. 

53 പൂർണ അംഗങ്ങളും അഞ്ച് കാൻഡിഡേറ്റ് അംഗങ്ങളും ഉൾപ്പെടെ 58 അംഗ ജില്ലാ കൗൺസിലിനേയും 57 സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു. രണ്ട് ദിവസങ്ങളിലായി കാനം രാജേന്ദ്രന്‍ നഗറില്‍ (ടാഗോര്‍ തിയറ്റര്‍) നടന്ന പ്രതിനിധി സമ്മേളനത്തെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ രാജന്‍, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ആര്‍ ചന്ദ്രമോഹനന്‍, രാജാജി മാത്യു തോമസ്, എന്‍ രാജന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. 

പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും രാഷ്ട്രീയ വിഷയങ്ങളിലുള്ള ചർച്ചകൾക്ക് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യന്‍ മൊകേരിയും മറുപടി നൽകി. പരിപാവനമായ ഇന്ത്യൻ ജനാധിപത്യത്തെ നഗ്നമായി ധ്വംസിക്കുന്ന കേന്ദ്ര സർക്കാരിന്റെയും ജനാധിപത്യ വിരുദ്ധ തെരഞ്ഞെടുപ്പ് കമ്മിഷന്റെയും പ്രവർത്തനത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിരോധ നിര തീർക്കണമെന്നും, കേരളത്തിലെ സുശക്തമായ പൊതു വിതരണ ശൃംഖലയെ തകർക്കുവാനുള്ള കേന്ദ്രസർക്കാർ നയം അടിയന്തരമായി തിരുത്തണമെന്നുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജില്ലാ സമ്മേളനം പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.