
തിരുവനന്തപുരം നഗരസഭ സ്ഥാനാർത്ഥി പ്രഖ്യാപനത്തില്‍ കെപിസിസിയിൽ പൊട്ടിത്തെറി. കോർ കമ്മറ്റി ചെയർമാൻ പദവി മണക്കാട് സുരേഷ് രാജിവെച്ചു. നേമംകോർ കമ്മറ്റി ചെയർമാൻ പദവിയാണ് രാജിവെച്ചത്. സ്ഥാനാർഥി പ്രഖ്യാപനത്തിൽ കെപിസിസി മാനദണ്ഡം ലംഘിച്ചതിനെ തുടർന്നാണ് രാജിക്കത്തെന്ന് മണക്കാട് സുരേഷ് പറഞ്ഞു.
സണ്ണി ജോസഫിനും വി ഡി സതീശനും രാജിക്കത്ത് കൈമാറി. നേമത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപിക്ക് വഴിയൊരുക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. സാമുദായിക സന്തുലിതാവസ്ഥ പാലിച്ചില്ലെന്നും പറഞ്ഞു.ബിജെപിക്കായി ജിവി ഹരിയെ ഒഴിവാക്കി. ഡിസിസി ജനറൽ സെക്രട്ടറി ബിജെപിക്കായി ചരടുവലി നടത്തി.
ജനറൽ സെക്രട്ടറി ബിജെപി നേതാവിൻ്റെ ബിസിനസ് പാർട്നറാണ്. മൂന്നു വാർഡുകളിൽ സ്ഥാനാർത്ഥിത്വം അട്ടിമറിച്ചു. നേമം ഷജീറിനെ സ്ഥാനാർത്ഥിയാക്കിയത് ബിജെപി കോൺഗ്രസ് ധാരണയെന്നും മണക്കാട് സുരേഷ് പരാതിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.