22 December 2024, Sunday
KSFE Galaxy Chits Banner 2

സ്ത്രീകള്‍ക്കുള്ള സ്ത്രീകളുടെ ആപ്പ് കോടോ; തിരുവനന്തപുരം മേഖലാ യോഗം ചേര്‍ന്നു

Janayugom Webdesk
തിരുവനന്തപുരം
April 6, 2023 6:32 pm

സ്ത്രീകള്‍ക്കുള്ള സ്ത്രീകളുട ആഗോള സോഷ്യല്‍ കമ്യൂണിറ്റി ആപ്പായ കോടോയുടെ (coto) തിരുവനന്തപുരത്തെ കമ്യൂണിറ്റികളുടെ യോഗം ‘ട്രിവാന്‍ഡ്രം പെണ്‍പട’ എന്ന പേരില്‍ കോടോ ആപ്പിലൂടെ നടന്നു. കോടോ തിരുവനന്തപുരം സിറ്റി അംബസാഡറായ മോണിക്ക എം അലങ്കാര്‍, വിപണനരംഗത്തു പ്രവര്‍ത്തിക്കുന്ന മണിക്കുട്ടി, ഡോക്ടറും മോഡലുമായ ഡോ. ലിഖ രാജന്‍, സോഷ്യല്‍ മീഡിയ കണ്ടെന്റ് സൂപ്പര്‍വൈസര്‍ നിഷ മെര്‍ലിന്‍, മോഡലും കണ്ടെന്റ് ക്രിയേറ്ററുമായ മേഘാ പത്മകുമാര്‍, അഭിഭാഷകുയം സിറ്റിസണ്‍ ഡിജിറ്റല്‍ ഫോറം സ്ഥാപകയുമായ നിധി സുധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആഗോളതലത്തില്‍ 5000ത്തിലേറെ കമ്യൂണിറ്റികളുള്ള കോടോ ആപ്പ് സ്ത്രീശാക്തീകരണം, വികേന്ദ്രീകരണം, സുതാര്യത എന്നീ അടിസ്ഥാനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോടോ സഹസ്ഥാപക അപര്‍ണ അച്രേക്കര്‍ പറഞ്ഞു. സാമൂഹിക വിഷയങ്ങള്‍, ബിസിനസ്, വിപണനം, വെല്‍നെസ്, തുടങ്ങിയ വിഷയങ്ങളിലെ പരസ്പര സഹകരണമാണ് തിരുവനന്തപുരം സംഗമം ചര്‍ച്ച ചെയ്തത്. 2022ല്‍ 51 രാജ്യങ്ങളില്‍ യുഎന്‍ നടത്തിയ പഠനത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ സ്ത്രീകളില്‍ 38% പേരും ഓണ്‍ലൈന്‍ ഭീഷണികള്‍ നേരിടുന്നുവെന്ന് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ കോടോ പോലുള്ള സ്ത്രീ കമ്യൂണിറ്റി ആപ്പുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇന്റര്‍നെറ്റ് കാര്യക്ഷമമായ ഉപയോഗം നിര്‍ണായകമാണെന്നും #metoo പോലുള്ള മുന്നേറ്റങ്ങള്‍ ചൂണ്ടിക്കാട്ട്ി ്അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കു മാത്രമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സംരംഭകയാണ് താനെന്നും സ്ത്രീകള്‍ക്കു മാത്രമുള്ള കോടോ ആപ്പ് ബിസിനസ് സംരംഭകരുള്‍പ്പെട്ട സ്ത്രീകള്‍ക്ക് ഏറെ ഉപയോഗപ്രദമാണെന്നും കോടോ സിറ്റി അംബാസഡര്‍ മോണിക എം അലങ്കാര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ക്ക് സ്ഥിരം റോളുകള്‍ നിശ്ചയിക്കപ്പെട്ടിരുന്നുവെന്നും എന്നാല്‍ പുതിയ കാലത്ത് ഇത് മാറിക്കഴിഞ്ഞെന്നും ഡോ ലിഖ രാജന്‍ ചുണ്ടിക്കാണിച്ചു. മറ്റുള്ളവര്‍ എന്തു കരുതുമെന്ന് അമിതമായി ആലോചിച്ചുള്ള പ്രവര്‍ത്തനമായിരുന്നു അടുത്തകാലം വരെ പിന്തുടര്‍ന്നിരുന്നതെന്ന് നിഷ മെര്‍ലിന്‍ പറഞ്ഞു. അത് സ്ത്രീശാക്തീകരണത്തിന് വിലങ്ങുതടിയാണ്. വ്യക്തിപരമായ സന്തോഷമാണ് ഏറെ പ്രധാനമെന്ന് മേഘാ പ്ത്മകുമാര്‍ പറഞ്ഞു.

കോടോ പോലുള്ള ആപ്പുകള്‍ വന്നതോടെ ജീവിതം പഠിക്കുന്നതിനും അറിയുന്നതിനും സഹകരിക്കുന്നതിനുമുള്ള തുടര്‍അനുഭവമായിരിക്കയാണെന്ന് നിധി സുനന്‍ പറഞ്ഞു. യുകെ വിസ കിട്ടാതെ വന്നപ്പോള്‍ തിരിച്ചു വരേണ്ടി വന്നു. എന്നാല്‍ ഇന്ന് ഇവിടെ വിജയം വരിക്കാനായി. അതാണ് പ്രധാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ദിവസവും സന്തോഷപ്രദമാകില്ലെങ്കിലും സാമൂഹിക, സാമ്പത്തിക, വ്യക്തിതലങ്ങളില്‍ ലഭിക്കുന്ന പൊതുസമാധനമാണ് പ്രധാനമെന്ന് മണിക്കുട്ടി പറഞ്ഞു.

Eng­lish Summary;Thiruvananthapuram region­al meet­ing was held for wom­en’s app coto for women
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.