തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ശ്രീവരാഹം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐലെ വി ഹരികുമാര്‍ വിജയിച്ചു .ശ്രീവരാഹത്ത് വാര്‍ഡില്‍ കൗണ്‍സിലറായിരുന്ന കെ വിജയകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ഹരികുമാര്‍ സിപിഐ മണക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും, കിസാന്‍സഭ തിരുവനന്തപുരം മണ്ഡലം ജോയിന്റ് സെക്രട്ടറിയുമാണ്. 1353 വോട്ടുകളാണ് ഹരികുമാര്‍ നേടിയത്. മിനി ആര്‍ (ബിജെപി) ബി. സുരേഷ് കുമാര്‍ (യുഡിഎഫ് ) എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.