
ആഗോളത്തലത്തില്‍ തന്നെ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. സൂപ്പർ താരം രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ യുടെ ട്രെയിലർ പുറത്തിറങ്ങി. സിനിമ ആസ്വാദകരുടെ സ്വന്തം തലൈവർ തന്റെ കരിയറിലെ ഏറ്റവും വയലൻസ് നിറഞ്ഞ രംഗങ്ങളിലൂടെയാണ് ചിത്രത്തിലെത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അത് ഏറെ കുറെ വ്യക്തമാക്കും വിധമാണ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. 3.02 മിനിറ്റാണ് ട്രൈലറിന്റെ ദൈർഘ്യം. ആക്ഷൻ രംഗങ്ങള്‍ മാസ് ഡയലോഗുകളും നിറഞ്ഞ ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂർ 48 മിനിറ്റ് ആയിരിക്കും. കഴിഞ്ഞ ദിവസം ‘എ’ സര്‍ട്ടിഫിക്കറ്റ് കൂടെ ചിത്രത്തിന് ലഭിച്ചതോടെ ചോരക്കളിയാകും ചിത്രം എന്നതില്‍ തര്‍ക്കമില്ല.
ഒരു ഇടവേളക്ക് ശേഷമാണ് രജനികാന്ത് ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ 171-ാം ചിത്രവും 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം തുടങ്ങി നിരവധി സവിശേഷതകളും കൂലിക്കുണ്ട്. 14ന് ചിത്രം ആഗോളത്തലത്തില്‍ തീയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒന്നേ അറിയേണ്ടതുള്ളൂ കൂലി എല്‍സിയുവിന്റെ ഭാഗമാണോ?. മലയാളികള്‍ക്കും അഭിമാനിക്കാം. ട്രെയിലര്‍ തുടങ്ങുന്നത് സൗബിന്റെ ഇന്‍ട്രൊയിലൂടെയാണ്. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. അനിരുദ്ധാണ് ഗാനം ഒരുക്കിയിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.