7 March 2026, Saturday

Related news

March 7, 2026
March 6, 2026
March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 26, 2026

വ്യക്തിപരമായി അഭിപ്രായം പറയുവാനുള്ള സമയമല്ല; ശശി തരൂർ പാർട്ടി ലൈൻ പാലിക്കണമെന്നും കോൺഗ്രസ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്

Janayugom Webdesk
ന്യൂഡൽഹി
May 14, 2025 9:44 pm

വ്യക്തിപരമായി അഭിപ്രായം പറയുവാനുള്ള സമയമല്ലിതെന്നും ശശി തരൂർ പാർട്ടി ലൈൻ പാലിക്കണമെന്നും കോൺഗ്രസ് യോഗത്തിൽ നേതൃത്വത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യ‑പാക് സംഘര്‍ഷത്തിൽ വെടിനിര്‍ത്തൽ ധാരണയിലടക്കം കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിന് വ്യത്യസ്തമായ അഭിപ്രായ പ്രകടനം നടത്തിയതിനെ തുടർന്നാണ് തരൂരിന് നേതാക്കൾ മുന്നറിയിപ്പ് നൽകിയത്. 

ഇന്ത്യ പാക് സംഘർഷത്തിൽ പാർട്ടി നിലപാടാണ് പറയേണ്ടതെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. പ്രവർത്തക സമിതി പലതവണ ചേർന്ന് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും നേതൃത്വം വ്യക്തമാക്കി. ഇന്ത്യ‑പാക് സംഘര്‍ഷത്തിലെ പാര്‍ട്ടി നിലപാട് ശശി തരൂര്‍ പൊതുസമൂഹത്തോട് വിശദീകരിക്കണമെന്നും യോഗത്തിൽ നിര്‍ദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.