ഓണത്തിന് പൂക്കളമിടാന്‍ ഇത്തവണ എടക്കരയില്‍ വിരിഞ്ഞ ചെണ്ടുമല്ലി പൂക്കളും. പെരുംകുളത്തും പള്ളിപ്പടി ഉണിച്ചന്തയിലും നട്ടുവളര്‍ത്തിയ പൂന്തോട്ടങ്ങളില്‍ നിന്നുള്ള ചെണ്ടുമല്ലി, വാടാമല്ലി പൂവുകളുടെ വിളവെടുപ്പ് വ്യാഴാഴ്ച നടന്നു. വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി ജയിംസ് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ ആനുകൂല്യങ്ങളോടെയാണ് രണ്ടിടങ്ങളിലും കൃഷിയിറക്കിയത്. പൗര്‍ണമി സംഘകൃഷി സംഘം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആയിശക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്.
മഞ്ഞയും ഓറഞ്ച് നിറങ്ങളിലായി പുഷ്പിച്ച ചെണ്ടുമല്ലി പൂപ്പാടങ്ങള്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതാണ്. ജനപ്രതിനിധികളായ സിന്ധു പ്രകാശ്, കബീര്‍ പനോളി, ഫസിന്‍ മുജീബ്, എം. സുലൈഖ, വെല്ലിങ്ടണ്‍ സാമുവേല്‍, അജി സുനില്‍, സന്തോഷ് കപ്രാട്ട്, സനല്‍ പാര്‍ളി, റസിയ തൊണ്ടിയില്‍, കെ പി ജബ്ബാര്‍, കൃഷി ഓഫീസര്‍ എബിത ജോസഫ്, അസിസ്റ്റന്റുമാരായ കെ പി രഘു, കെ സന്ധ്യ, ടി സാലിഹ്, കാര്‍ഷിക വികസന സമിതിയംഗം അജയഘോഷ്, സ്ഥലം ഉടമ വര്‍ഗീസ് തേക്കനാമലയില്‍, കുടുംബശ്രി ജില്ല കോഓര്‍ഡിനേറ്റര്‍ ശരണ്യ, അഗ്രി സിആര്‍പി ഷോമ, കര്‍ഷക ലതിക എന്നിവര്‍ സംബന്ധിച്ചു. കൃഷിഭവന് കീഴില്‍ കാട്ടുകണ്ടന്‍ ആയിശക്കുട്ടി, ലതിക പനംപൊയില്‍, കെ. ധര്‍മരാജന്‍, രവീന്ദ്രന്‍ പുന്നൂര്‍ എന്നിവരുടെ കൃഷിയിടങ്ങളിലെ ചെണ്ടുമല്ലിയും വിളവെടുപ്പിന് തയാറായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.