29 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 28, 2025
July 27, 2025
July 27, 2025
July 24, 2025
July 20, 2025
July 19, 2025
July 17, 2025
July 16, 2025
July 15, 2025
July 15, 2025

പുതുപ്പള്ളിനിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഇത്തവണയും ഉമ്മന്‍ചാണ്ടിയുടെ പേര്

Janayugom Webdesk
തിരുവനന്തപുരം
September 5, 2023 11:58 am

പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഇത്തവണയും ഉമ്മന്‍ചാണ്ടിയുടെപേര്. ജോര്‍ജ്ജിയന്‍ പബ്ലിക് സ്കൂളില്‍ 126-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയില്‍ 647-ാം ക്രമന നമ്പറായിട്ടാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരുള്ളത്. ഉമ്മന്‍ചാണ്ടിയുടെ പേര് പേനകൊണ്ട് വെട്ടിയിട്ടുണ്ട്.

വോട്ടർ മരിച്ചാൽ നടപടിക്രമം പാലിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ സ്വാഭാവിക കാലതാമസം ഉണ്ടാകാറുണ്ട്.മരണവിവരം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത ശേഷം ഈ വിവരം അതാത് മേഖലയിലെ ബൂത്തുതല ഓഫീസർ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും. തുടർന്നാണ് വോട്ടർ പട്ടികയിൽ നിന്ന് മരിച്ച വോട്ടറുടെ പേര് ഒഴിവാക്കുക. ജൂലൈ 18 നായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിയോഗം. 

ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണി സ്ഥാനാർത്ഥികളുൾപ്പെടെ ആകെ ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നാഴ്ചത്തെ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി ജനവിധി തേടുന്നത്.പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. 

Eng­lish Summary:
This time Oom­men Chandy’s name is also in the vot­er list of Puthu­pal­ly Leg­isla­tive Assem­bly Constituency

You may also like this video:

YouTube video player

TOP NEWS

July 28, 2025
July 28, 2025
July 28, 2025
July 28, 2025
July 28, 2025
July 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.