വയനാട് ദുരന്ത ഭൂമിയിൽ ബെയ്‌ലി പാലം യുദ്ധകാലടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയ കമാന്റിങ്ങ് ഓഫീസർ വിനോദ് ടി മാത്യു തൊടുപുഴ എഴുമുട്ടം മാളിയേക്കല്‍ കുടുംബാഗം. ഇന്ത്യൻ കരസേനയുടെ കേരളം, കർണാടക സംസ്ഥാനങ്ങളുടെ ജനറൽ കമാന്റിങ്ങ് ഓഫീസറായി ജൂലൈ ഒന്നിനാണ് വിനോദ് ടി മാത്യു ചുമതലയേറ്റത്.
കഴക്കൂട്ടം സൈനിക സ്കൂള്‍, ദേശിയ ഡിഫൻസ് അക്കാദമി, ദെഹ്റാദൂണ്‍ ഇൻഡ്യൻ മിലിറ്ററി അക്കാദമി എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നേടിയ മേജര്‍ ജനറല്‍ വിനോദ് ടി മാത്യു 1988 ഡിസംബറിലാണ് മദ്രാസ് റെജിമെന്റില്‍ പ്രവേശിച്ചത്. 35 വർഷത്തെ സേവനത്തിനിടയില്‍ നിരവധി സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. പരേതരായ പി ഡി മാത്യുവും റോസക്കുട്ടി മാത്യുവുമാണ് മാതാപിതാക്കള്‍. ഭാര്യ: മിനി. ടിഫാനി, മെവിൻ എന്നിരാണ് മക്കള്‍.
English Summary: Thodupuzha can also be proud of Bailey Bridge in Wayanad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.