
അടിയന്തിരാവസ്ഥയുട വാര്‍ഷികവുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ നടന്ന പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് പി സി ജോര്‍ജ്ജിനെതിരെ കേസെടുത്തു. തൊടുപുഴ പൊലീസാണ് കേസെടുത്തത്.സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് പ്രസംഗം എന്ന് എഫ്ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസ്ലിം സമുദായത്തിനെതിരെയും, മുൻ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്രുവിനെയടക്കം അപമാനിക്കുന്ന തരത്തിലും വിദ്വേഷ പരാമർശം നടത്തിയതിനാണ് കേസ്.മുസ്ലിങ്ങൾ അല്ലാത്തവർക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്, രാജ്യത്തെ സ്‌നേഹിക്കാത്ത ഒരുത്തനും ഇവിടെ താമസിക്കേണ്ട തുടങ്ങി വർഗീയ വിഷം നിറഞ്ഞ വാക്കുകളാണ് പി സി ജോർജ് ഉന്നയിച്ചത്.
വർഗീയ പരാമർശം നടത്തുക മാത്രമല്ല, ഇതിന്റെ പേരിൽ തെന്റെ പേരിൽ കേസെടുക്കുമെങ്കിൽ കേസെടുത്തോളൂ എന്ന് പി സി ജോർജ് വെല്ലുവിളിക്കുകയും ചെയ്തു.വർഗീയ പരാമർശം നടത്തിയതിന് കഴിഞ്ഞ ഫെബ്രുവരിയിൽ രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹനല്ലെന്ന് പി സി ജോർജിനെ പറ്റി കോടതി പരാമർശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.