13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

March 1, 2025
February 28, 2025
February 12, 2025
December 19, 2024
December 18, 2024
October 29, 2024
September 28, 2024
September 19, 2024
September 5, 2024
July 17, 2024

മാറി നില്‍ക്കുന്ന പ്രവര്‍ത്തകരെ കൂടി ചേര്‍ത്തു നിര്‍ത്തിയായിരിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനമെന്ന് തോമസ് കെ തോമസ്

Janayugom Webdesk
തിരുവനന്തപുരം
March 1, 2025 3:51 pm

എന്‍സിപി കേരളഘടകത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാതെ മാറി നില്‍ക്കുന്ന എല്ലാവരെയും ചേര്‍ത്തു പിടിച്ച് മുന്നോട്ട് പോകുമെന്ന് എന്‍സിപി സംസഥാന പ്രസിഡന്റായി തെര‍ഞ്ഞെടുക്കപ്പെട്ട തോമസ് കെ തോമസ് എംഎല്‍ പറഞ്ഞു. പാർട്ടിയിൽ നിന്ന് പൂർണ പിന്തുണ ലഭിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ സഹോദരൻ പോലും ഇത്ര പിന്തുണ ലഭിച്ചിരുന്നില്ല. 

ഏകകണ്ഠമായിട്ടാണ് തന്നെ പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.പാർട്ടിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും തോമസ് കെ തോമസ് വ്യക്തമാക്കി. കുട്ടനാടിന്റെ വികസനത്തിനായി സർക്കാർ ഒട്ടനവധി കാര്യങ്ങൾ ചെയ്തു. ജി സുധാകരൻ മന്ത്രി ആയിരുന്ന കാലത്ത് 14 പാലങ്ങൾ ആണ് അവിടെ അനുവദിച്ചത്. എൽഡിഎഫിന്റെ വിജയത്തിനായി കൂടുതൽ ശക്തമായി പ്രവർത്തിക്കുമെന്നും കെ റെയിൽ പദ്ധതിക്ക് എൻസിപി പൂർണപിന്തുണ നല്കുമെന്നും തോമസ് കെ തോമസ് കൂട്ടിച്ചേർത്തു.

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.