12 April 2025, Saturday
KSFE Galaxy Chits Banner 2

തോമസ് മുള്ളര്‍ ബയേണ്‍ മ്യൂണിക്ക് വിടുന്നു

Janayugom Webdesk
മ്യൂണിക്ക്
April 6, 2025 10:22 pm

കാല്‍ നൂറ്റാണ്ട് ബയേണ്‍ മ്യൂണിക്കിനൊപ്പം പോരാട്ടം നയിച്ച ജർമൻ പടയാളി തോമസ് മുള്ളർ ക്ലബ്ബ് വിടുന്നു. പത്ത് വയസ്സുള്ളപ്പോഴാണ് മ്യൂളർ ബയേണ്‍ ക്ലബ്ബിന്റെ അക്കാദമിയില്‍ ചേർന്നത്. സമൂഹ മാധ്യമങ്ങളില്‍ ആരാധകർക്ക് എഴുതിയ കത്തിലൂടെയാണ് നീണ്ട 25 വര്‍ഷ സേവനം അവസാനിപ്പിച്ച്‌ ക്ലബ്ബ് വിടുന്നതായി ഇതിഹാസ താരം പ്രഖ്യാപിച്ചത്. സീസണിനുശേഷം കരാർ അവസാനിക്കാനിരിക്കുന്ന 35 കാരനായ മിഡ്ഫീല്‍ഡർ ബയേണുമായുള്ള സംയുക്ത പ്രസ്താവനയിലാണ് ക്ലബ്ബ് വിടുന്നത് അറിയിച്ചത്. കുറച്ചുകാലമായി താരം സൈഡ് ബെഞ്ചിലായിരുന്നു. 

മുള്ളർ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും 12 ബുണ്ടസ്‌ലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്. ബയേണിനായി 743 മത്സരങ്ങളില്‍ നിന്ന് 247 ഗോളുകളും 273 അസിസ്റ്റുകളും നേടി. 2014‑ല്‍ ജർമ്മനിക്ക് വേണ്ടി ലോകകപ്പ് നേടിയ മുള്ളർ, 2024 യൂറോ കപ്പിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചിരുന്നു. 14 വർഷത്തെ അന്താരാഷ്ട്ര കരിയറില്‍ 131 മത്സരങ്ങളില്‍ കളിച്ച്‌ 45 ഗോളുകള്‍ നേടി. ബയേണ്‍ മ്യൂണിക്കിലെ കളിക്കാരനെന്ന നിലയില്‍ എന്റെ 25 വർഷങ്ങള്‍ ഈ വേനല്‍ക്കാലത്ത് അവസാനിക്കുമെന്ന് വിടവാങ്ങല്‍ സന്ദേശത്തില്‍ മുള്ളർ പറഞ്ഞു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ അമേരിക്കയില്‍ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിലാകും ബയേണില്‍ മുള്ളറുടെ അവസാന മത്സരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.