10 January 2025, Friday
KSFE Galaxy Chits Banner 2

Related news

December 30, 2024
December 5, 2024
December 4, 2024
December 4, 2024
December 1, 2024
October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024

യുകെ യുവകലാസാഹിതി ഒന്നാം തോപ്പിൽ ഭാസി പുരസ്കാരം; ഓട്ടൻ തുള്ളൽ കലാകാരന്‍ മണലൂർ ഗോപിനാഥിന്

Janayugom Webdesk
ലണ്ടന്‍
August 8, 2024 8:29 am

യുവകലാസാഹിതി യുകെയുടെ ഒന്നാം തോപ്പിൽ ഭാസി പുരസ്കാരം പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനായ മണലൂർ ഗോപിനാഥിന്. യുകെയിലെ മലയാളികളുടെ ഇടയിൽ പുരോഗമന സാംസ്കാരിക പ്രവർത്തനത്തിന് ഒരു ശക്തമായ വേദിയുമായിട്ടാണ് യുവകലാസാഹിതി യുകെ രൂപീകൃതമായത്. അതിനുശേഷം ചെറുതും വലുതുമായ ധാരാളം പ്രവർത്തനങ്ങളിലൂടെ യുവകലാനസാഹിതി യുകെ കരുത്തോടുകൂടി മുന്നോട്ടുപോവുകയാണ്. കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ അതീവ പ്രധാനമായ ഒരു സ്ഥാനമാണ് സ.തോപ്പിൽ ഭാസിക്കും അദ്ദേഹം നയിച്ച കെ പി എ സിക്കും ഉള്ളത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന ഒറ്റ നാടകം കേരളത്തെ 1957 ൽ സിന്ദൂരപ്പൊട്ടണിയിക്കുന്നതിൽ നിർണ്ണായകമായി.

നാടകകാരൻ, തിരക്കഥാകൃത്ത്, ആദ്യ കേരള സഭയിലെ അംഗം എന്നീ നിലയിൽ തോപ്പിൽ ഭാസിയുടെ ചരിത്ര സ്ഥാനം അദ്വിതീയമാണ്. യുവകലാസാഹിതി യുകെ സാമൂഹിക സാംസ്കാരിക കലാ രാഷ്ട്രീയ രംഗത്തെ സംഭാവനകൾക്ക് ഒരു അവാർഡ് നൽകാൻ തീരുമാനിച്ചപ്പോൾ തോപ്പിൽ ഭാസി എന്ന സകലകലാവല്ലഭന്റെ പേരിൽ തന്നെ വേണം എന്ന അഭിപ്രായം ഏകകണ്ഠമായിരുന്നു.

രാഷ്ട്രീയ‑സാമൂഹിക വിമർശനങ്ങൾക്ക് ട്രോളുകളും മീമുകളും ആയുധമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. പല വിധത്തിലുള്ള ഏകാധിപത്യ പ്രവണതകൾ ശക്തമായി പുലർന്നിരുന്ന ഒരു കാലത്ത് ഉയർന്നുവന്ന ശക്തമായ ഒരു വിമർശനകലയായിരുന്നു തുള്ളൽ. അന്ന് നിലനിന്നിരുന്ന ആക്ഷേപ ഹാസ്യ കലയായിരുന്ന ചാക്യാർ കൂത്തിലുണ്ടായ ചില സംഭവങ്ങളാണ് തുള്ളലിന്റെ പിറവിക്ക് നിദാനമായത്. ഇന്നും നമ്മുടെ സമൂഹത്തിൽ ശക്തമായ വിമർശനങ്ങൾക്ക് ഉപയോഗിക്കുന്ന പല പദ്യ ശകലങ്ങളും തുള്ളലിന്റെ പിതാവായ കുഞ്ചൻ നമ്പ്യാരുടേതാണ്.

യുവകലാസാഹിതി യുകെയുടെ ഒന്നാം തോപ്പിൽ ഭാസി പുരസ്കാരത്തിന് അർഹനായത് തുള്ളൽ കലാകാരനായ ശ്രീ മണലൂർ ഗോപിനാഥാണ്.

കേരളത്തിൻറെ അഭിമാനമായ കേരള കലാമണ്ഡലത്തിന്റെ മികവാർന്ന ഒരു ഉത്പന്നമാണ് ഗോപിനാഥ്. കേരളത്തിലും കേരളത്തിൻറെ പുറത്തും ധാരാളം വേദികളിൽ ശക്തമായ സാന്നിധ്യയ അദ്ദേഹം തുള്ളൽ എന്ന കലയെ ജനസമൂഹത്തിൽ എന്നും ശക്തമായ സാന്നിധ്യമായി നിലനിർത്തുന്നതിൽ വഹിക്കുന്ന പങ്ക് കൂടി കണക്കിലെടുത്താണ് ഈ പുരസ്കാരം. 

കേരള സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറായി വിരമിച്ചു തന്റെ മുഴുവൻ സമയവും തുള്ളൽ കലയുടെ പരിശീലനത്തിനും പരിഭോഷണത്തിനുമായി മാറ്റിവെച്ചിരിക്കുകയാണ് മണലൂർ ഗോപിനാഥ്. 

2024 ഓഗസ്റ്റ് 11 ഞായറാഴ്ച്ച Mil­ton Keynes, Marsh Dri­ve Com­mu­ni­ty center‑ൽ നടക്കുന്ന യുവകലാസാഹിതി യുകെ കൺവെൻഷനിൽ വെച്ച് ഈ പുരസ്കാരം അദ്ദേഹത്തിന് സമർപ്പിക്കും.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. ലെജീവ് രാജൻ +4474400457111

Eng­lish Sum­ma­ry: thop­pil bhasi Award for UK yuvakala sahithi ; To Man­alur Gopinath, the ottan thul­lal artist
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.