15 December 2025, Monday

Related news

December 15, 2025
December 6, 2025
December 5, 2025
November 28, 2025
November 27, 2025
November 25, 2025
November 13, 2025
November 1, 2025
October 31, 2025
October 30, 2025

ശബരിമലയില്‍ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ സമയക്രമം പാലിക്കണം: എഡിജിപി എസ് ശ്രീജിത്ത്

Janayugom Webdesk
പത്തനംതിട്ട
December 1, 2024 12:05 pm

ശബരിമലയിൽ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ സമയക്രമം പാലിക്കണം സമയക്രമം പാലിക്കാത്തത് പൊലീസിനും മറ്റു തീർത്ഥാടകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും എഡിജിപി എസ് ശ്രീജിത്ത്. ബുക്ക് ചെയ്ത സമയത്ത് എത്താൻ കഴിഞ്ഞില്ലെങ്കിൽ
പിന്നീട് കാത്തിരിക്കേണ്ടി വരും. എല്ലാവർക്കും ദർശനം ഉറപ്പാക്കും. പക്ഷെ സമയക്രമം പാലിച്ച് മാത്രമേ പിന്നീട് കടത്തി വിടൂ എന്നും അദ്ദേഹം പറഞ്ഞു. നിലക്കലും പമ്പയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.

വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്തും പറഞ്ഞു. തമിഴ്നാട്ടിൽ നിന്നും കൂടുതൽ തീർത്ഥാടകർ കാലാവസ്ഥ അനുകൂലമാകുമ്പോൾ എത്തിയാൽ, പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണമെങ്കിൽ പോലീസുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം (5–15 മില്ലി മീറ്റർ) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.