രാജ്യതലസ്ഥാനത്ത് ചികിത്സതേടിയെത്തിയ അജ്ഞാതര്‍ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി.കാളിന്ദികുഞ്ച് മേഖലയിൽ ജയ്ത്പൂരിലെ നിമ ആശുപത്രിയിലാണ് സംഭവം. ജാവേദ് എന്ന ഡോക്ടറാണ് കൊല്ലപ്പെട്ടത്. പ്രതികളായ രണ്ടു പേരെ സിസിടിവി ദൃശ്യങ്ങളിൽ പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് പുരുഷന്മാരാണ് പ്രതികളെന്നും ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.