18 May 2024, Saturday

Related news

May 18, 2024
May 18, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 8, 2024
May 6, 2024

കൈക്കൂലി വാങ്ങുന്നവര്‍ക്ക് ജയിലില്‍ നിന്ന് ഭക്ഷണം കഴിക്കാം; താക്കീതുമായി മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 19, 2022 7:22 pm

സർക്കാർ സേവനങ്ങൾ പൗരന്റെ അവകാശമാണ്. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഉദ്യോഗസ്ഥർ വ്യവസായികളിൽ നിന്നും പണം വാങ്ങുന്നതായി കേൾക്കുന്നു. അവർക്ക് വീട്ടിൽ നിന്ന് അധിക നാൾ ഭക്ഷണം കഴിക്കാനാകില്ല. അങ്ങനെയുള്ളവർക്ക് ജയിലുകളിൽ നിന്നും ഭക്ഷണം കഴിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

അതേസമയം ഒരു കുടക്കീഴിൽ എല്ലാ വകുപ്പിനെയും അണിനിരത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു . എൽ ഡി എഫ് നൽകിയ വാഗ്ദാനം നടപ്പിലാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് എല്ലാം ഒരുമിച്ചാക്കി.ചിതറി കിടന്ന വിഭാഗങ്ങൾ പദ്ധതികളുടെ ഏകോപനത്തിന് തടസമായിരുന്നു. ഇത് നീക്കാൻ ഏകോപിത സർവീസ് നടപ്പിലാക്കും.

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും നാടിന്റെ വികസനത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി. ആർക്കുവേണമെങ്കിലും വ്യവസായം തുടങ്ങാം. ചെറുകിട- വൻകിട വ്യവസായികൾക്ക് മൂന്ന് വർഷം കൊണ്ട് ലൈസൻസ് അടക്കമുള്ളവ എടുത്താൽ മതി. വേഗത്തിൽ നിക്ഷേപം തുടങ്ങാനുള്ള സൗകര്യമുണ്ട്. തൊഴിൽ നൽകാൻ എത്തുന്നവരോട് ശത്രുത മനോഭാവം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:Those who take bribes can eat out of jail; CM with a warning
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.