വായ്പ കുടിശിഖ ഈടാക്കാനെന്ന പേരിൽ വീട്ടിൽ അതിക്രമം കാണിച്ച പുതുതലമുറ ബാങ്ക് ജീവനക്കാരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. സന്ധ്യയോടെ മെഴുവേലിയിലെ സ്ത്രീകളും കുട്ടികളും മാത്രമുള്ള വീട്ടിലെത്തിയ യുവതി ഉൾപ്പെട്ട നാലംഗ സംഘം വീട്ടുപകരണങ്ങൾ തകർക്കുകയും അതിക്രമം കാട്ടുകയും ചെയ്തു.
ഇവരെ ജാമ്യത്തിലിറക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ ബാങ്ക് മാനേജർ അടക്കമുള്ളവർക്കും മർദ്ദനമേറ്റു. ബാങ്കിൽ നിന്ന് നൽകിയ വായ്പ കുടിശിക ആയതിനെ തുടർന്ന് വീട്ടുകാരുമായി സംസാരിക്കാന്‍ എത്തിയതാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ചെങ്ങന്നുരിൽ പ്രവർത്തിക്കുന്ന ബിഎസ്ഐഎൽ എന്ന മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ എന്ന പേരിലാണ് നാലംഗ സംഘം മെഴുവേലിയിലെ വീട്ടിലെത്തിയത്. ഇലവുംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ കോടതിയിൽ ഹാജരാക്കും.
English Summary: Those who trespassed in the house on the pretext of collecting loan dues were arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.