22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 14, 2024
June 19, 2024
June 16, 2024
June 4, 2024
March 12, 2024
February 26, 2024
February 25, 2024
February 11, 2024
January 29, 2024
January 20, 2024

ഇന്ത്യയില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവർ ‘ഭാരത് മാതാ കീ ജയ്’ വിളിക്കണം; കേന്ദ്രമന്ത്രി കൈലാഷ് ചൗധരി

Janayugom Webdesk
ഹൈദരാബാദ്
October 15, 2023 6:11 pm

ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവർ ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി. ബിജെപിസംഘടിപ്പിച്ച കർഷക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കൃഷി സഹമന്ത്രി ചൗധരി.

‘ഭാരത് മാതാ കീ ജയ്’ വിളിക്കില്ലെന്ന് ഇന്ത്യയിൽ പറയുന്നവർ നരകത്തിലേക്ക് പോകും. ഇന്ത്യയില്‍ കഴിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭാരത് മാതാ കീ ജയ് എന്നു പറയണം. ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ നിങ്ങള്‍ പാകിസ്താന്‍ സിന്ദാബാദ് എന്നു പറയുമോ? ‘വന്ദേമാതരം, ഭാരത് മാതാ കീ ജയ്’ എന്നു പറയുന്നവര്‍ക്ക് മാത്രമേ ഈ രാജ്യത്ത് സ്ഥാനമുള്ളൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇത്തരത്തില്‍ ഭാരത് മാതാ കീ ജയ് എന്നു പറയാത്തതോ ഹിന്ദുസ്ഥാനിലും ഭാരതത്തിലും വിശ്വാസമില്ലാത്തതോ ആയ, പാകിസ്താന്‍ സിന്ദാബാദില്‍ വിശ്വസിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ പാകിസ്താനില്‍ പോകണം. ഇവിടെ ആവശ്യമില്ല. രാജ്യത്തിന് അതിന്റെ ദേശീയതാ പ്രത്യയശാസ്ത്രം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: ‘Those Who Want To Live In India Should Say Bharat Mata ki Jai’: Union Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.