കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത എസ്ഒജി കമാന്‍ഡോ വിനീത് ബന്ധുവിന് അയച്ച അവസാന സന്ദേശം പുറത്ത്. ‘കൂടെ ജോലി ചെയ്തവര്‍’ പണി തന്നു എന്നാണ് വിനീത് അയച്ച സന്ദേശം. ആത്മഹത്യ കുറിപ്പിലും സമാനമായ കാരണങ്ങളുണ്ട്. ഇന്നലെ രാത്രിയാണ് വയനാട് കല്‍പ്പറ്റ തെക്കുതുറ സ്വദേശിയായ വിനീത് റൈഫിള്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരിശീലനത്തിന്റെ ഭാഗമായുള്ള കായിക പരീക്ഷയില്‍ വിനീത് പരാജയപ്പെട്ടിരുന്നു. അതിനാല്‍ അദ്ദേഹം കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി വിനീതിന്റെ ബന്ധു പറഞ്ഞു. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മൂലമാണ് പരീക്ഷയില്‍ വിജയിക്കാന്‍ കഴിയാതിരുന്നതെന്ന് ബന്ധുവിന് അയച്ച സന്ദേശത്തില്‍ വിനീത് പറയുന്നുണ്ട്. പരീക്ഷയില്‍ പരാജയപ്പെട്ടതിനാല്‍ അവധി ലഭിച്ചിരുന്നില്ല. വിനീതിന്റെ ഭാര്യ ഗര്‍ഭിണിയാണ്. ഇവരെ പരിചരിക്കാനായി അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ലെന്നും ഇതില്‍ കടുത്ത മനോവിഷമം അനുഭവിച്ചിരുന്നെന്നും വിനീതിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.