22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026

മേനാശ്ശേരിയിലെ രക്തതാരകങ്ങൾക്ക് ആയിരങ്ങളുടെ പ്രണാമം

Janayugom Webdesk
ചേർത്തല
October 25, 2025 9:17 pm

വാക്കുകള്‍ക്ക് നിർവ്വചിക്കാനാവാത്ത പോരാട്ടവീര്യവുമായി രക്തസാക്ഷിത്വത്തിലേയ്ക്ക് നടന്നുകയറിയ പന്ത്രണ്ടുകാരൻ അനഘാശയൻ ഉൾപ്പെടെയുള്ളവരുടെ സ്മരണയിൽ മേനാശ്ശേരി ഗ്രാമം ഒരിക്കൽകൂടി ചുവപ്പണിഞ്ഞു. മേനാശ്ശേരി രക്തസാക്ഷികൾക്ക് ശ്രദ്ധാ‍ഞ്ജലി അർപ്പിക്കാനായി ആയിരങ്ങളാണ് എത്തിയത്. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെയും സമരസേനാനികളുടേയും സാന്നിധ്യവും ചടങ്ങിന് ആവേശം പകർന്നു. പൊന്നാംവെളിയിൽ പൊതുസമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി കെ രാമനാഥൻ സ്വാഗതം പറഞ്ഞു. സിപിഐ(എം) കേന്ദ്രകമ്മിറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി പ്രസാദ്, എൻ എസ് ശിവപ്രസാദ്, എ എം ആരീഫ്, എം സി സിദ്ധാർത്ഥൻ, മനു സി പുളിക്കൽ, എൻ പി ഷിബു, ആർ പൊന്നപ്പൻ, പി കെ സാബു തുടങ്ങിയവർ സംസാരിച്ചു. ടി കെ രാമനാഥൻ, കെ ജി പ്രിയദർശനൻ, പി ഡി ബിജു, സി ബി മോഹൻദാസ്, ഡി സുരേഷ്, മഹേഷ് ചേർത്തല തുടങ്ങിയവർ പങ്കെടുത്തു. 

മാരാരിക്കുളം ദിനമായ ഇന്ന് ആയിരങ്ങൾ രക്തസാക്ഷി സ്മരണ പുതുക്കും. വൈകിട്ട് നാലിന് പുഷ്പാർച്ചനയ്ക്ക് ശേഷം എസ് എൽ പുരത്ത് പൊതുസമ്മേളനം സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാർ എംപി മുഖ്യപ്രഭാഷണം നടത്തും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷത വഹിക്കും. നേതാക്കളായ ടി എം തോമസ് ഐസക്ക്, പി പ്രസാദ്, സജി ചെറിയാൻ, സി എസ് സുജാത, ടി ജെ ആഞ്ചലോസ്, ടി ടി ജിസ്‌മോൻ, എസ് സോളമൻ, ആർ നാസർ, പി പി ചിത്തരഞ്ജൻ എംഎൽഎ, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, സി ബി ചന്ദ്രബാബു, ആർ ജയസിംഹൻ, വി ജി മോഹനൻ, എസ് രാധാകൃഷ്ണൻ, പ്രഭമധു, ജി വേണുഗോപാൽ, കെ ബി ഷാജഹാൻ, സി കെ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. സെക്രട്ടറി ബി സലിം സ്വാഗതം പറയും.
ഫോട്ടോ ക്യാപ്ഷൻ മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.