22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 19, 2024
August 27, 2024
August 18, 2024
August 11, 2024
July 28, 2024
July 20, 2024
July 15, 2024
July 14, 2024
July 13, 2024
July 13, 2024

യു.കെ ജയിലിലെ ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കുന്നു

Janayugom Webdesk
ലണ്ടന്‍
July 12, 2024 10:36 pm

യു.കെയിലെ ആയിരത്തോളം വരുന്ന തടവുകാരെ സെപ്റ്റംബര്‍ ആദ്യത്തോടെ മോചിപ്പിക്കുമെന്ന് യു.കെ നീതീന്യായ മന്ത്രി അറിയിച്ചു.ജയിലുകളിലെ തിരക്ക് കുറയ്ക്കാനാണ് തടവുകാരെ നേരത്തെ മോചിപ്പിക്കുന്നതെന്നാണ് വിവരം.ഏകദേശം 700 ആളുകളെ താമസിപ്പിക്കാന്‍ ശേഷിയുള്ള ജയിലുകളാണ് യുകെയിലുള്ളതെന്നും 2023 മുതല്‍ ഇതിന്റെ കപ്പാസിറ്റി 99 ശതമാനമായെന്നും ഷബാന മഹമ്മൂദ് പറയുന്നു.

പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവുമധികം തടവുകാരുള്ള ജയിലുകള്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമാണെന്നും അവര്‍ പറഞ്ഞു.നാല് വര്‍ഷത്തില്‍ കൂടുതലായി ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്ന അക്രമാസക്തരായ കുറ്റവാളികള്‍,ലൈംഗിക കുറ്റവാളികള്‍,ഗാര്‍ഹിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് മോചനം ബാധകമല്ല.ജയിലിലെ ഈ അപകട നില കാരണം വേഗം തന്നെ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് ജയില്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ചാര്‍ലി ടൈലര്‍ പറഞ്ഞു.

ജയിലിലെ സ്ഥലം ഇത്തരത്തില്‍ കുറയുകയാണെങ്കില്‍ കുറ്റവാളികളെ കിടത്താന്‍ സ്ഥലം തികയാതെ വരികയും ഇതോടെ അപകടകാരികളായ കുറ്റവാളികളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുകയും ചെയ്യുമെന്ന് മന്ത്രി ഷബ്‌ന മഹമൂദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അധികാരികള്‍ക്ക് നടപടിയെടുക്കാന്‍ കഴിയാത്ത പക്ഷം യാതൊരു അനന്തര നടപടികള്‍ക്കും വിധേയരാകാതെ കുറ്റവാളികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ പ്രവര്‍ത്തിക്കാം.

കൊള്ളക്കാര്‍ അക്രമാസക്തരാകുന്നതും,കടകള്‍ കൊള്ളയടിക്കുന്നതും,പരിസരപ്രദേശങ്ങള്‍ കത്തിക്കുന്നതും നാം കാണേണ്ടിവരുമെന്നും ജയിലില്‍ വച്ച് നടത്തിയ ഒരു പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.ചുരുക്കത്തില്‍,ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ ക്രിമിനല്‍ നീതി ന്യായ വ്യവസ്ഥയുടെ തകര്‍ച്ചയെ നാം അഭിമുഖീകരിക്കേണ്ടിവരും.ഇത് ക്രമസമാധാനത്തിന്റെ മൊത്തത്തിലുള്ള തകര്‍ച്ചയിലേക്ക് വഴി വയ്ക്കും എന്നും അവര്‍ അഭിപ്രായപ്പെട്ടു.

Eng­lish summary;Thousands of inmates in UK pris­ons are being released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.