23 January 2026, Friday

അതുൽ കുമാർ അഞ്ജാന് അന്ത്യാഞ്ജലി

Janayugom Webdesk
ലഖ്നൗ
May 4, 2024 4:30 pm

വെളളിയാഴ്ച അന്തരിച്ച സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ അതുൽ കുമാർ അഞ്ജാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്ന് രാവിലെ ഒമ്പതോടെ ഹൽവാസിയയിലെ (ഹസ്രത്ത്ഗഞ്ച്) വസതിയിലെത്തിച്ച മൃതദേഹത്തിൽ കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് ലഖ്നൗവിൽ കൈസർബാഗിലെ സിപിഐ സംസ്ഥാന കൗൺസിൽ ഓഫിസിലെത്തിച്ച മൃതദേഹത്തിൽ പാർട്ടിയുടെ കേന്ദ്ര‑സംസ്ഥാന നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും അന്ത്യോപചാരം നൽകി. 

പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അമർജീത് കൗർ, പല്ലബ് സെൻ ഗുപ്ത, രാമകൃഷ്ണ പാണ്ഡ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആനി രാജ, പി സന്തോഷ് കുമാർ എംപി, യുപി സംസ്ഥാന സെക്രട്ടറി ഗിരീഷ് ചന്ദ്ര ശർമ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചവരിൽ ഉൾപ്പെടും. തുടർന്ന് വിലാപയാത്രയായി കൊണ്ടുപോയ മൃതദേഹം നാലു മണിയോടെ സംസ്കരിച്ചു. 

Eng­lish Summary:Thousands pay trib­ute to Atul Kumar Anjan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.