ആയിരങ്ങൾ കടൽ തീരത്ത് അണിനിരന്ന് സൃഷ്ടിച്ച ജനശൃംഖല കടൽ മണൽ ഖനത്തിനെതിരെയുള്ള സമര പ്രഖ്യാപനമായി മാറി. മത്സ്യതൊഴിലാളി ഫെഡറേഷൻ (എഐടിയുസി ) സംഘടിപ്പിച്ച ശൃംഖലയിൽ വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും, തൊഴിലാളി നേതാക്കളും, സാമുദായിക നേതാക്കളും അണിനിരന്നു. മുൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. തീരദേശത്തിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന ഈ തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്ന കേരളത്തിന്റെ തീരദേശത്തിന് കടൽ മണൽ ഖനനം മൂലമുള്ള പ്രത്യാഘാതങ്ങൾ നേരിടാനാകില്ലെന്നും ഇതിനെതിരെയുള്ള യോജിച്ച പ്രക്ഷോഭം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഒ കെ മോഹനൻ അധ്യക്ഷത വഹിച്ചു. ഫാദർ സേവ്യർ കുടിയാംശേരി മുഖ്യപ്രഭാഷണം നടത്തി. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. എംഎൽഎ മാരായ പിപിചിത്തരഞ്ജൻ, എച്ച് സലാം, മുൻ എം പി എ എം ആരീഫ്, കെഎൽഡിസി ചെയർമാൻ പി വി സത്യനേശൻ, മത്സ്യ തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ്ജ്, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എ ഷാജഹാൻ, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി സി ഫ്രാൻസീസ്, ആർഎസ് പി ജില്ലാ സെക്രട്ടറി ആർ ഉണ്ണികൃഷ്ണൻ, സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ജാക്സൺ പൊള്ളയിൽ, നഗരസഭാ വൈസ് ചെയർമാൻ പിഎസ്എം ഹുസൈൻ, ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി വിസി മധു, എഐടിയുസി ജില്ലാ പ്രസിഡന്റ് വി മോഹൻദാസ്, സെക്രട്ടറി ഡിപി മധു, ദീപ്തി അജയകുമാർ, മത്സ്യ തൊഴിലാളി യൂണിയൻ (യുടിയുസി ) സംസ്ഥാന പ്രസിഡന്റ് അനിൽ ബി കളത്തിൽ, ജോയി സി കമ്പക്കാരൻ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.