22 January 2026, Thursday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 12, 2026
January 8, 2026
January 7, 2026
January 6, 2026
January 4, 2026

പുന്നപ്ര രക്തസാക്ഷികൾക്ക് ഇന്ന് ആയിരങ്ങൾ പ്രണാമം അർപ്പിക്കും

Janayugom Webdesk
ആലപ്പുഴ
October 23, 2024 8:24 am

ജന്മനാടിന്റെ മോചനത്തിനായി തൊഴിലാളി വർഗം നടത്തിയ അനശ്വര പോരാട്ടത്തിന്റെ വീരസ്മരണകളുമായി പുന്നപ്രയിലും വലിയചുടുകാട്ടിലും ഇന്ന് ആയിരങ്ങൾ പ്രണാമമർപ്പിക്കും. പുന്നപ്ര വടക്ക്, തെക്ക് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നിന്നും ചെറുജാഥകളായി എത്തി ധീരദേശാഭിമാനികൾ പിടഞ്ഞുവീണ പുന്നപ്രയിലെ സമരഭൂമിയിൽ പകൽ 11ന് പുഷ്പാർച്ചന നടത്തും. ഇരുകമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ വി ആർ അശോകൻ അധ്യക്ഷത വഹിക്കും. 

വൈകിട്ട് ആറിന് ചേരുന്ന പൊതുസമ്മേളനം സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെ­യ്യും. ഇ കെ ജയൻ അധ്യക്ഷനാകും. പുന്നപ്ര രക്തസാക്ഷികൾ അന്തിയുറങ്ങുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ ഇന്ന് വൈകിട്ട് അഞ്ചിന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. അനുസ്മരണ സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.