7 January 2026, Wednesday

Related news

October 22, 2025
October 4, 2025
August 2, 2025
July 10, 2025
July 3, 2025
July 3, 2025
February 22, 2025
June 18, 2023
June 18, 2023
January 27, 2023

ആക്രമിക്കും, ബലാത്സംഗം ചെയ്യും; കോട്ടയം മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ പ്രതി രക്ഷപ്പെട്ടു

Janayugom Webdesk
കോട്ടയം
June 18, 2023 9:22 pm

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമി പ്രതി രക്ഷപ്പെട്ടു. ഏറ്റുമാനൂര്‍ പൊലീസ് ആശുപത്രിയിലെത്തിച്ച പത്തനംതിട്ട സീതത്തോട് സീതക്കുഴി പുത്തന്‍പറമ്പില്‍ ബിനു (42) ആണ് ഡോക്ടറെ ആക്രമിച്ചത്. ആശുപത്രിയിലെത്തിയ പ്രതി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിമുഴക്കുകയുമായിരുന്നു.

അത്യാഹിത വിഭാഗത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഏറ്റുമാനൂര്‍ പൊലീസാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. പരാതി നല്‍കിയിട്ടും നടപടി വൈകിയെന്നു വനിതാ ഡോക്ടര്‍ ആരോപിച്ചു. അക്രമാസക്തനായ ഇയാള്‍, ഡ്യൂട്ടി റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന്, ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ കെട്ടിയിട്ടു. ഇതിനിടെ പ്രതി ആശുപത്രിയില്‍ നിന്നും രക്ഷപെടുകയായിരുന്നു. കേസെടുത്ത ഗാന്ധിനഗര്‍ പൊലീസ് വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി.

Eng­lish Sum­ma­ry: ver­bal abuse death and rape threat against woman doc­tor in kot­tayam med­ical college
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.