23 January 2026, Friday

കാമുകി ഭീഷണിപ്പെടുത്തി: ഡിജെ അസെക്‌സിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Janayugom Webdesk
ന്യൂഡല്‍ഹി
March 19, 2023 2:35 pm

രാജ്യത്തെ ഏറ്റവും പ്രമുഖ ഡിജെമാരിൽ ഒരാളായ ഡിജെ അസെക്‌സ് എന്ന അക്ഷയ് കുമാറിനെ ശനിയാഴ്ച ഭുവനേശ്വറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്നലെ ഇടിമിന്നലിൽ പവർ കട്ട് ഉണ്ടായി. ഈ സമയം അസെക്‌സ് മുറിക്കുള്ളിലായിരുന്നു. രാത്രി 10 മണിയോടെ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നുവെന്നും പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വാതിൽ തകർത്താണ് അകത്തേയ്ക്ക് കടക്കാനായതെന്നും കുടുംബാംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

അസെക്‌സിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും കാമുകിയും അവളുടെ സുഹൃത്തുമാണ് സംഭവത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ലെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ ഖരവേൽ നഗർ പോലീസ് അന്വേഷണം ആരംഭിച്ചു. 

Eng­lish Sum­ma­ry: Threat­ened by girl­friend: DJ Acex found dead inside home

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.